ജൈ​വ നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ചു
Saturday, December 7, 2019 12:51 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​ട​വൂ​ര്‍ ഫാ​ര്‍​മേ​ഴ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​ട​വൂ​രി​ല്‍ ജൈ​വ നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ചു. അ​ഞ്ച​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ബ്ദു​ല്‍ അ​സീ​സ് ഞാ​റു ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം. ​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, ക​ര്‍​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ജോ​ണ്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സ​ബ്‌​ന, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ശൈ​ല​ജ, കെ.​സ​ര​സ്വ​തി, ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.