പേ​രാ​മ്പ്ര​യി​ല്‍ ലി​നി​യു​ടെ സ്മ​ര​ണയ​്ക്ക് ബ​സ് ബേ ​നി​ര്‍​മി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി
Saturday, December 7, 2019 12:50 AM IST
പേ​രാ​മ്പ്ര: നി​പ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​പ്പെ​ട്ട പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന സി​സ്റ്റ​ര്‍ ലി​ന​യു​ടെ സ്മ​ര​ണാ​ര്‍​ത്ഥം ക​ല്ലോ​ട് ബ​സ് ബേ ​നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ​ഴ​യ സം​സ്ഥാ​ന പാ​ത​യി​ല്‍ ക​ല്ലോ​ടാ​ണ് ബ​സ് ബേ ​നി​ര്‍​മി​ക്കു​ക. ഇ​രു​പ​ത്തി​നാ​ല് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ ആ​ര്‍​ക്കി​ടെ​ക്ട് സ​ന്തോ​ഷ് സ​ക്ക​റി​യ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ബ​സ് ബേ ​ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.