എം​ഇ​ടി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷം
Saturday, December 7, 2019 12:50 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി എം​ഇ​ടി കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ അ​ഖി​ല്‍ വി​നാ​യ​കി​നെ ക്ലാ​സി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജി​ല്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ള​ജ് യൂ​ണി​യ​ന്‍ ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു.
കോ​ള​ജി​ലെ ഫൈ​ന​ല്‍ ഇ​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ത​ളീ​ക്ക​ര സ്വ​ദേ​ശി സ​യ്യി​ദ് വി​ല്ല​യി​ല്‍ മു​ഹ​മ്മ​ദ് ഷാ​മി​ല്‍, കു​നി​ങ്ങാ​ട് സ്വ​ദേ​ശി കു​ന്നോ​ത്ത് മു​ഹ​മ്മ​ദ് ഫ​വാ​സ്, വ​ള്ള്യാ​ട് സ്വ​ദേ​ശി കീ​ര​ങ്ങ​ല്‍ കെ.​കെ. മു​ഹ​മ്മ​ദ് ഇ​ഷാം, ക​ല്ലി​ക്ക​ണ്ടി ത​ണ്ട​ര്‍ പ​റ​മ്പ​ത്ത് ടി.​കെ. ഫ​വാ​സ് എ​ന്നി​വ​രെ​യാ​ണ് കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇ​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച്ച മു​സ്ലിം ലീ​ഗ് നേ​തൃ​ത്വം കോ​ള​ജി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.
വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ കോ​ള​ജ് ഓ​ഫീ​സ് പൂ​ട്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ച​ത്. കോ​ള​ജി​ലെ​ത്തി​യ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പ​ഞ്ചിം​ഗ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.
ഇ​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​ളി​ച്ചു. കോ​ള​ജി​ലേ​ക്കെ​ത്തി​യ പോ​ലീ​സു​കാ​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. നാ​ദാ​പു​രം സി​ഐ കെ.​പി. സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ന​വം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്ന ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ള​ജി​ല്‍ ന​ട​ന്ന റാ​ഗി​ങ്ങ് അ​ധ്യാ​പ​ക​ന്‍ ചോ​ദ്യം ചെ​യ്ത​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.
കോ​ള​ജ് നി​ശ്ച​യി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കോ​ള​ജ് പ്രി​ന്‍​പ്പാ​ളും മാ​ന​ജ്‌​മെ​ന്‍റും വൃ​ക്ത​മാ​ക്കി.