ഡോ. ​മ​ത്താ​യി​യു​ടെ വി​യോ​ഗം ച​ക്കി​ട്ട​പാ​റ​യു​ടെ ന​ഷ്ടം
Saturday, December 7, 2019 12:50 AM IST
ച​ക്കി​ട്ട​പാ​റ: ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു ത​ണ​ലാ​യി നീ​ണ്ട മു​പ്പ​ത് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച റി​ട്ട. വെ​റ്റി​ന​റി സ​ർ​ജ​ൻ വാ​ഴ​യി​ൽ ഡോ. ​എം.​എം. മ​ത്താ​യി​യു​ടെ വി​യോ​ഗം മ​ല​യോ​ര മേ​ഖ​ല​ക്കു തീ​ര ന​ഷ്ടം. നാ​ട്ടി​ലെ​ത്തി​ച്ച ഭൗ​തീ​ക ശ​രീ​രം ഇ​ന്നു വൈ​കിട്ടു നാ​ലി​നു ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ഒ​രാ​ഴ്ച്ച മു​ന്പ് കോ​ട്ട​യ​ത്തു​ള്ള ഉ​റ്റ ബ​ന്ധു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​നി​ടെ സ്ട്രോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട് സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ‍​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ. അ​വി​ടെ​വ​ച്ച് മ​സ്തി​ഷ്ക്കാ​ഘാ​ത​ത്താ​ൽ ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല മൃ​ഗ​സം​രം​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യാ​ണു 2013 ൽ ​സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​ത്. പ​ദ​വി​യി​ൽ ആ​യി​രി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ വി​ളി​പ്പു​റ​ത്ത് അ​ദ്ദേ​ഹ​ത്തി​ലെ "ഡോ​ക്ട​ർ " സ​ദാ എ​ന്നും സ​ജീ​വ​മാ​യി​രു​ന്നു. ദൂ​രെ ദി​ക്കു​ക​ളി​ൽ നി​ന്നു പോ​ലും ക​ർ​ഷ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തു​മാ​യി​രു​ന്നു. ഡോ​ക്ട​ർ ച​ക്കി​ട്ട​പാ​റ പ​ള്ളി​യി​ലെ പാ​രീ​ഷ് കൗ​ൺ​സി​ൽ മെം​മ്പ​റാ​ണ്. ലോ​ഗോ​സ് ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫൊ​റോ​നാ താ​മ​ര​ശേ​രി രൂ​പ​ത ത​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ജേ​താ​വാ​ണ്. ഇ​ക്കു​റി സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. കെ​എ​സ്എ​സ്പി​യു​വി​ന്‍റെ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് ട്ര​ഷ​റ​റു​മാ​ണ് അ​ദ്ദേ​ഹം.