കു​ടും​ബ​ശ്രീ സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, December 7, 2019 12:50 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​ഡി​യു- ജി​കെ​വൈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ടെ​ക്നോ​വേ​ള്‍​ഡ് ഐ​ടി യൂ​ണി​റ്റി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേ​യും വി​വി​ധ അ​ര്‍​ദ്ധ​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ഡാ​റ്റാ എ​ന്‍​ട്രി ജോ​ലി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ടെ​ക്നോ​വേ​ള്‍​ഡി​ന്റെ കീ​ഴി​ല്‍ ഡൊ​മ​സ്റ്റി​ക്ക് ഡാ​റ്റാ എ​ന്‍​ട്രി, റീ​ട്ടെ​യി​ല്‍ സെ​യി​ല്‍​സ് ആ​ന്‍​ഡ് സ​ര്‍​വ്വീ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. റ​സി​ഡ​ന്‍​ഷ്യ​ല്‍ രീ​തി​യി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് പ്ലേ​സ്മെ​ന്‍റും ഉ​റ​പ്പു​വ​രു​ത്തും. 18 നും 35 ​വ​യ​സി​നു​മി​ട​യി​ലു​ള്ള ക്രി​സ്ത്യ​ന്‍, മു​സ്ലീം വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​മ​സം, ഭ​ക്ഷ​ണം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0495 4855920.