പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാം: ശി​ല്‍​പ്പ​ശാ​ല ഇ​ന്ന്
Saturday, December 7, 2019 12:50 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​മു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ല്‍ നി​ന്ന് അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദ​ശ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളു​മാ​യി ശി​ല്‍​പ​ശാ​ല. കോ​ഴി​ക്കോ​ട് സീ​നി​യ​ര്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഫോ​റ​മാ​ണ് ഇ​ന്ന് സൈ​ബ​ര്‍ പാ​ര്‍​ക്കി​ല്‍ വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി ശി​ല്‍​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ അ​ഞ്ചു​വ​രെ​യാ​ണ് ശി​ല്‍​പ്പ​ശാ​ല. രാ​വി​ലെ ഒ​ന്‍​പ​തി​ന് ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ​യും പ​ബ്ലി​ക് റി​ലേ​ഷ​ന്‍​വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ യു.​വി.​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള നി​ര്‍​മാ​ണ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തും.
യു​എ​ല്‍​സി​സി​എ​സ് ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ​ന്‍ പാ​ലേ​രി സ​ന്ദേ​ശം ന​ല്‍​കും. പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി സി​ഡെ​ബ്ല്യു​ഡി​ആ​ര്‍​ഡി​എം ത​ല​വ​നും പ്രി​ന്‍​സി​പ്പ​ല്‍ സ​യി​ന്‍റിസ്റ്റു​മാ​യ ഡോ. ​സി.​എം. സു​ഷാ​ന്തും സു​സ്ഥി​ര​മാ​യ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ നി​ര്‍​മാ​ണ സാ​ങ്കേ​തി​ക​ത​യെ കു​റി​ച്ചും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര്‍​മാ​ണം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ സം​ബ​ന്ധി​ച്ചും വി​ദ​ഗ്ധ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് 4.15 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ എ​സ്.​സാം​ബ​ശി​വ​റാ​വു മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും.
സി​ഡെ​ബ്ല്യു​ആ​ര്‍​ഡി​എ​മ്മി​ലേ​യും ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ്, കേ​ന്ദ്ര​പൊ​തു​മ​രാ​മ​ത്ത്, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത​ത്ത്, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌​ടേ​ഴ്‌​സ് സൊ​സൈ​റ്റി എ​ന്നി മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രു​ടെ സാ​ന്നി​ധ്യ​വും ശി​ല്‍​പ്പശാ​ല​യി​ലു​ണ്ടാ​വും.
2018-ലും 19 ​ലും സം​സ്ഥാ​നം സാ​ക്ഷി​യാ​യ പ്ര​ള​യ​ത്തി​ന്റെ വ്യാ​പ്തി നേ​രി​ല്‍ മ​ന​സി​ലാ​ക്കി​യാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ കേ​ര​ള​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ എ​ങ്ങ​നെ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ചു​ള്ള ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ എ​ങ്ങ​നെ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച് ശി​ല്‍​പ്പശാ​ല​യി​ല്‍ ച​ര്‍​ച്ച ചെ​യ്യും. ദു​ര​ന്ത​ബാ​ധി​ത​മേ​ഖ​ല​ക​ളി​ലെ നി​ര്‍​മാ​ണം, ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ല്‍ എ​ങ്ങ​നെ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാം, പ്ര​കൃ​തി​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണം, പ​രി​സ്ഥി​തി​യെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. വി​ദ​ഗ്ധ​രും പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രു​മാ​യ​വ​രോ​ട് സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​വാ​നും ഒ​രു​മി​ച്ചി​രു​ന്നു​ള്ള ആ​ശ​യ​വി​ന​മ​യ​ത്തി​നും ച​ര്‍​ച്ച​ക​ള്‍​ക്കും ശി​ല്‍​പ്പശാ​ല വേ​ദി​യൊ​രു​ക്കും.