കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം: ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​മ്പ​തി​ന്
Saturday, December 7, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ​കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​മ്പ​തി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നി​ന് തു​ട​ങ്ങു​ന്ന സ​ഹ​ക​ര​ണ ഘോ​ഷ​യാ​ത്ര​യോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച് പു​തി​യ​സ്റ്റാ​ന്‍​ഡ്- ഇ​ന്ദി​രാ​ഗാ​സി റോ​ഡ് -മാ​നാ​ഞ്ചി​റ​ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് മു​ന്‍​പി​ലൂ​ടെ മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ എ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​മെ​ഹ​ബൂ​ബ്, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ. ​ര​ജി​സ്ട്രാ​ര്‍ വി.​കെ രാ​ധാ​കൃ​ഷ്ണ​ന്‍ , പ്ലാ​നിം​ങ് അ​സി. ര​ജി​സ​ട്രാ​ര്‍ എ.​കെ. അ​ഗ​സ്തി, അ​സി. ര​ജി​സ്ട്രാ​ര്‍ എ​ന്‍ .എം ​ഷീ​ജ, കേ​ര​ള മാ​നേ​ജ​ര്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സു​നി​ല്‍ കെ. ​ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.