അ​ഖ​ണ്ഡ ജ​പ​മാ​ല യ​ജ്ഞ​ം
Saturday, December 7, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ത​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി​യും ശ​ത്രു​ക്ക​ൾ​ക്ക് വേ​ണ്ടി പോ​ലും പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നും ലോ​ക​ക്ഷേ​മ​ത്തി​നാ​യി പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നും ജ​പ​മാ​ല പ്ര​ചാ​ര​ണ​ത്തി​ന്‍റെ റോ​മ​ൻ ഡെ​ലി​ഗേ​റ​ഫ്റ് ഫാ. ​സു​നി​ൽ ഡി​സൂ​സ.
550 വ​ർ​ഷ​മാ​യി ലോ​ക​മെ​ങ്ങു​മു​ള്ള ജ​പ​മാ​ല സ​ഖ്യ​ത്തി​ലെ പ്രാ​ർ​ത്ഥ​ന​യി​ൽ ലോ​ക ക്ഷേ​മ​ത്തി​നാ​യി പ്രാ​ർ​ത്ഥി​ക്കു​ന്നു. മേ​രി​ക്കു​ന്ന ഹോ​ളി റെ​ഡീ​മ​ർ പ​ള്ളി​യി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല യ​ജ്ഞ​ത്തി​ൽ, ദി​വ്യ​ബ​ലി മ​ധ്യേ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ഴി​ക്കോ​ട് രൂ​പ​താ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ സ​മി​തി​യു​ടെ​യും ക​രി​സ്മാ​റ്റി​ക് റി​ന്യൂ​വ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി ന​ട​ക്കു​ന്ന 40 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ​ജ​പ​മാ​ല യ​ജ്ഞ​വും വി​ടു​ത​ൽ ശു​ശ്രൂ​ഷ​യും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി എ​ന്നി​വ​യൊ​ടൊ​പ്പം ഉ​ച്ച​യ്ക്ക് യ​ജ്ഞം സ​മാ​പി​ക്കും.