കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
Saturday, November 23, 2019 1:06 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ തി​രു​വ​ങ്ങൂ​ർ വെ​റ്റി​ല​പ്പാ​റ​യി​ൽ കാ​റും പി​ക്ക​പ്പ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രിക്ക്. പ​രി​ക്കേ​റ്റ നാ​ല് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ര​ണ്ട് പേ​രെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം മ​ല​പ്പ​ട്ടം സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്നു കാ​ല​ത്ത് ഏ​ഴിനാ​യി​രു​ന്നു അ​പ​ക​ടം.
കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രിക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സം​ഗീ​താ​ർ​ച്ച​ന നാളെ

പേ​രാ​മ്പ്ര : 29ന് ​ന​ട​ക്കു​ന്ന ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ വ​ല​യ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പേ​രാ​മ്പ്ര ശ്രീ​രാ​ഗം സം​ഗീ​ത വി​ദ്യാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാാ​ളെ കൂ​ട്ടാ​ലി​ട​യി​ൽ 60 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന ന​ട​ക്കും.
ശ്രീ​ജി​ത്ത് കൃ​ഷ്ണ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി രാ​വി​ലെ 10ന് ​കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.