അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ൽ സ​മ​ഗ്ര മാ​റ്റ​ത്തി​നൊ​രു​ങ്ങി എ​സ് സി​ഇ​ആ​ർ​ടി
Saturday, November 23, 2019 1:06 AM IST
മു​ക്കം: അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​പ​രി​ശീ​ല​ന ഗ​വേ​ഷ​ണ സ​മി​തി. ഇ​തി​നാ​യി കോ​ഴി​ക്കോ​ട് മു​ക്കം ഉ​പ​ജി​ല്ല​യി​ലെ മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ പൂ​ങ്കു​ന്നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഗ​വേ​ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.
എ​സ് സി​ഇ​ആ​ർ​ടി, ഡി​പി​ഇ​പി, എ​സ്എ​സ്എ, ആ​ർ​എം​എ​സ്എ, എ​സ്എ​സ്കെ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തു​ന്ന​ത്.
20 വ​ർ​ഷ​​മാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശീ​ല​ന രീ​തി​യാ​ണ് മാ​റ്റു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ൽ അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ​ത്തി​ന് ന​വീ​ന മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ക്കു​ക, ത​ത്സ​മ​യ സ​ഹാ​യ ഗ്രൂ​പ്പു​ക​ളെ സ്കൂ​ൾ​ത​ല​ത്തി​ൽ വി​ക​സി​പ്പി​ക്കു​ക, സ്ഥാ​പ​ന​ത്തി​ന് സ്വ​യം മെ​ച്ച​പ്പെ​ടാ​ൻ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക, തു​ട​ങ്ങി​യ​വ​യാ​ണ് പൊ​ളി​ച്ചെ​ഴു​ത്തി​തി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യം.
നി​ല​വി​ലെ പ​രി​ശീ​ല​ന രീ​തി​യു​ടെ പ​രി​മി​തി​മൂ​ലം ല​ക്ഷ്യം പൂ​ർ​ണ​തോ​തി​ൽ താ​ഴെ​ത്ത​ട്ടി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​സ് മു​ഖേ​ന ജി​ല്ലാ​ത​ല​വും തു​ട​ർ​ന്ന് ബി​ആ​ർ​സി, എ​സ്ആ​ർ​ജി ത​ല​ങ്ങ​ളും ക​ഴി​ഞ്ഞ് ക്ലാ​സ്മു​റി​ക​ളി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​ണ്ണ​മാ​യി അ​ക​ലു​ന്നു. മാ​ത്ര​മ​ല്ല നി​ല​വി​ലെ രീ​തി പൂ​ർ​ണ്ണ​മാ​യി അ​ധ്യാ​പ​ക കേ​ന്ദ്രീ​കൃ​ത​വു​മാ​ണ്. ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​പ്ര​കാ​ര​മാ​ണ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണാ​ശേ​രി സ്കൂ​ളി​ലും പൂ​ങ്കു​ന്നം സ്കൂ​ളി​ലു​മാ​യി ന​ട​ന്ന​ത്.
ര​ണ്ടി​ട​ങ്ങ​ളി​ലും ആ​ദ്യം എ​സ്ആ​ർ​ജി ചേ​ർ​ന്ന് സ്കൂ​ളി​ന്‍റെ അ​ക്കാ​ദ​മി​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. മ​ണാ​ശ്ശേ​രി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ക​ക്കാ​ടം​പൊ​യി​ലി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു അ​ട​ക്ക​മു​ള്ള​വ​ർ അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ച്ചി​രു​ന്നു.
എ​സ് സി​ഇ​ആ​ർ​ടി ഡ​യ​റ​ക്ട​ർ ജ​യ​പ്ര​സാ​ദ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ക്ട​ർ അ​ബ്ബാ​സ​ലി, നാ​രാ​യ​ണ​ൻ ഉ​ണ്ണി തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.