ഒ​രാ​ള്‍​ക്ക് എ​ത്ര മ​ണ്ണ് മി​ക​ച്ച നാ​ട​കം
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി നാ​ട​ക​ത്തി​ല്‍ നി​റ​ഞ്ഞാ​ടി സി​ല്‍​വ​ര്‍ ഹി​ല്‍​സ്. മി​ക​ച്ച നാ​ട​കം, ന​ട​ന്‍ , ന​ടി എ​ന്നി​വ സ്വ​ന്ത​മാ​ക്കി​യാ​ണ് സി​ല്‍​വ​ര്‍ ഹി​ല്‍​സ് കു​ത്ത​ക ഉ​റ​പ്പി​ച്ച​ത്.
സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കെ.​വി. വി​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത 'ഒ​രാ​ള്‍​ക്ക് എ​ത്ര മ​ണ്ണ് വേ​ണം' എ​ന്ന നാ​ട​ക​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ത്സ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നാ​ട​ക​ത്തി​ല്‍ ടെ​മ്പോ ഡ്രൈ​വ​റാ​യി അ​ഭി​ന​യി​ച്ച​ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ജി.​വി. അ​ദ്വൈ​ത്, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കു​ഞ്ഞി​ക്കൂ​ര്‍ മാ​സ്റ്റ​റു​ടെ ചെ​റു​മ​ക​ളാ​യി ക​ളം നി​റ​ഞ്ഞ മെ​ഹ എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ട​നും ന​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​അ​ദ്വൈ​തി​ന് മോ​ണോ ആ​ക്ടി​നും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്.