ന​ഗ​ര​ത്തിലെ 11 റോ​ഡു​ക​ൾ ന​വീ​ക​രി​ക്കും
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ര​ണ്ട് പു​തി​യ മേ​ല്‍​പ്പാ​ല​മ​ട​ക്കം ന​ഗ​ര​ത്തി​ലെ 33.35 കി​ലോ മീ​റ്റ​ര്‍ വ​രു​ന്ന 11 റോ​ഡു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്കു​ന്നു. പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ന്‍ വി​ഭാ​ഗ​മാ​ണ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത് പ​ദ്ധ​തി രേ​ഖ ത​യ​റാ​റാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ.​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
2020 മാ​ര്‍​ച്ചി​ന​കം പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.
ക​രി​ക്കാം​കു​ളം-​സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍-​കോ​ട്ടൂ​ളി (4.150 കി.​മീ), കോ​തി​പ്പാ​ലം-​ച​ക്കും ക​ട​വ്- പ​ന്നി​യ​ങ്ക​ര ഫ്‌​ളൈ ഓ​വ​ര്‍ (0.50 കി.​മീ), മി​നി​ബൈ​പാ​സ്-​പ​ന​ത്ത് താ​ഴം ഫ്‌​ളൈ ഓ​വ​ര്‍ (1.40 കി.​മീ) , മാ​ളി​ക്ക​ട​വ്-​ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍ (1.605 കി.​മീ), കോ​വൂ​ര്‍-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​മു​ണ്ടി​ക്ക​ല്‍ താ​ഴം(3.90 കി.​മീ) , മൂ​ഴി​ക്ക​ല്‍-​കാ​ളാ​ണ്ടി​ത്താ​ഴം(1.60 കി.​മീ) , മാ​ങ്കാ​വ്-​പൊ​ക്കു​ന്ന്- പ​ന്തീ​രാ​ങ്കാ​വ് (6.38 കി.​മീ) , മാ​നാ​ഞ്ചി​റ-​പാ​വ​ങ്ങാ​ട് (7.00 കി.​മീ) , ക​ല്ലു​ത്താ​ന്‍ ക​ട​വ്-​മീ​ഞ്ച​ന്ത 5.015 കി.​മീ) , അ​ര​യി​ട​ത്ത് പാ​ലം- അ​ഴ​കൊ​ടി ക്ഷേ​ത്രം-​ചെ​റൂ​ട്ടി ന​ഗ​ര്‍ (1.00 കി.​മീ) , സിഡ​ബ്ല്യുആ​ര്‍ഡി​എം- പെ​രി​ങ്ങൊ​ളം ജ​ംഗ്ഷ​ന്‍ റോ​ഡ്(0.800​കി.​മീ) എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​ല്‍ മൂ​ഴി​ക്ക​ല്‍-​കാ​ളാ​ണ്ടി​ത്താ​ഴം, ക​രി​ക്കാം​കു​ളം-​സി​വി​ല്‍​സ്റ്റേ​ഷ​ന്‍-​കോ​ട്ടൂ​ളി എ​ന്നീ റോ​ഡു​ക​ളു​ടെ ക​ര​ട് അ​ലൈ​ന്‍​മെ​ന്‍റ് ഈ ​ആ​ഴ്ച ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.
ക​രി​ക്കാം​കു​ള​ത്തു​നി​ന്ന് വ​യ​നാ​ട് ദേ​ശീ​യ​പാ​ത​യി​ലെ സി​വി​ൽ​സ്റ്റേ​ഷ​ന​ടു​ത്ത മൂ​ലം​പ​ള്ളി ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ് കോ​ട്ടു​ളി ഭാ​ഗ​ത്തേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ക. കോ​ട്ടു​ളി- സി​വി​ൽ​സ്റ്റേ​ഷ​ൻ റോ​ഡി​ലെ പ്ര​കൃ​തി ജം​ഗ്ഷ​ൻ​മു​ത​ൽ മൂ​ലം​പ​ള്ളി​വ​രെ​യു​ള്ള 200 മീ​റ്റ​ർ ഭാ​ഗം ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​പാ​ത​വി​ക​സ​ന പ​ദ്ധ​തി​യു​ടെ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ കെ.​കോ​യ​മോ​ൻ അ​റി​യി​ച്ചു.
ബാ​ക്കി ഭാ​ഗ​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യ​താ​ണ്. ഈ ​റോ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സി​വി​ൽ​സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​നാ​കും. സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ വ​യ​നാ​ട് ഭാ​ഗ​ത്ത്നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ലം​പ​ള്ളി ജം​ഗ്ഷ​നി​ലൂ​ടെ കോ​ട്ടൂ​ളി-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലേ​ക്കും, ബാ​ലു​ശേ​രി റോ​ഡി​ലേ​ക്കും തി​രി​ച്ചു​വി​ടാ​ൻ​ക​ഴി​യും.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം റോ​ഡു​ക​ളു​ടെ ഡീ​റ്റ​യി​ൽ​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.