പ​ട്ട​യം അ​നു​വ​ദി​ക്ക​ണമെന്ന്
Friday, November 22, 2019 12:48 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​ങ്ങാ​പ്പു​ഴ വി​ല്ലേ​ജ് പ​രി​ധി​യി​ല്‍​പ്പെ​ട്ട ചെ​റു​പ്ലാ​ട്-​വ​ന​ഭൂ​മി പ്ര​ദേ​ശ​ത്ത് വീ​ടു​വച്ച് താ​മ​സി​ച്ച് വ​രു​ന്ന 40 കു​ടും​ബ​ങ്ങ​ളു​ടെ ഭു​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വ​ന്‍​ഷ​ന്‍ ഏ​രി​യാ സി​ക്ര​ട്ട​റി ഗി​രീ​ഷ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​ഷാ​ജി, എം. ​അ​ബൂ​ബ​ക്ക, പി. ​വി​ജ​യ​ന്‍ , ടി.​ടി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തു​താ​യി രൂ​പീ​ക​രി​ച്ച പെ​രു​മ്പ​ള്ളി യൂ​ണി​റ്റി​ന് വേ​ലാ​യു​ധ​ന്‍ പ്ര​സി​ഡ​ന്‍റാ​യും കാ​ദി​രി സെ​ക്ര​ട്ട​റി​യാ​യും 13 അം​ഗ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.

സം​ര​ക്ഷ​ണ വ​ല​യം വി​ജ​യി​പ്പി​ക്കുമെന്ന്

പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​നെ​തി​രാ​യി 29 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സം​ര​ക്ഷ​ണ വ​ല​യം വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള ക​രി​മ്പാ​ല​ൻ സ​മു​ദാ​യ ക്ഷേ​മ സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ക​രി​മ്പാ​ല​ൻ സ​മു​ദാ​യ ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​എ​ൻ. ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സി. സു​രേ​ഷ്, കെ. ​ടി. ഗോ​പാ​ല​ൻ, ടി. ​കെ. ഗോ​പാ​ല​ൻ, ഉ​ഷ പു​ത്തൂ​ര്, സി. ​കെ. വേ​ലാ​യു​ധ​ൻ, സി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.