വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം: മൂ​ന്ന് പേ​ര്‍​ക്കെ​തി​രേ കേ​സ്
Friday, November 22, 2019 12:48 AM IST
നാ​ദാ​പു​രം:​ ക​ല്ലി​ക്ക​ണ്ടി എ​ന്‍​ഐ​എം കോ​ള​ജി​ലെ റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്കം നാ​ദാ​പു​ര​ത്ത് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.​പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ഫാ​സി​ന്‍ ,അ​ര്‍​ഷാ​ദ് ഉ​സ്മാ​ന്‍,ക​ള​ത്തി​ല്‍ ജാ​സി​ൽ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​ത്തിനാ​ണ് നാ​ദാ​പു​രം ടൗ​ണി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്.​അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ദാ​പു​രം സ്വ​ദേ​ശി ന​രി​ക്കോ​ളി​ല്‍ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

ബോ​ധ​വ​ത്‍​കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

താ​മ​ര​ശേ​രി : കേ​ര​ള ഫു​ഡ് സേഫ്റ്റി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മാ​തൃ​ക ഭ​ക്ഷ്യ സു​ര​ക്ഷ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കാ​യി ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് മാ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ എം.​ജ.​ജ​ലീ​ല്‍, സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, സി​ഡി​എ​സ് മെ​മ്പ​ര്‍ ശ്രീ​ജ ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ന്ദ​മം​ഗ​ലം സ​ര്‍​ക്കി​ള്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ഡോ. ​എ.​പി​അ​ന, തി​രു​വ​മ്പാ​ടി സ​ര്‍​ക്കി​ള്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത് സി.​ഗോ​പി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.