കേ​ന്ദ്ര ഔ​ഷ​ധ നി​യ​മ ഭേ​ദ​ഗ​തി: ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Friday, November 22, 2019 12:48 AM IST
താ​മ​ര​ശേ​രി: ഡ്ര​ഗ്‌​സ് ആ​ന്‍ഡ് കോ​സ്മെ​റ്റി​ക് ആക്ടി​ലെ ഷെ​ഡ്യൂ​ള്‍ കെ ​നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്നെ​തിരേ കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​പി​എ) താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ഔ​ഷ​ധ പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​വ​രെ കൊ​ണ്ട് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യി​ക്കാ​നു​ള്ള നീ​ക്കം പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന്ന് ഭീ​ഷ​ണി​യാ​ണ്. ലോ​ക​ത്ത് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഔ​ഷ​ധ പ​ഠ​ന​വും അ​തി​ന്‍റെ സം​ഭ​ര​ണ വി​ത​ര​ണ​വും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ മാ​ത്രം ഈ ​മേ​ഖ​ല​യെ പി​ന്നോ​ട്ട് ന​യി​ക്കു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ സം​ഗ​മം കെ​പി​പി​എ സം​സ്ഥാ​ന സെക്ര​ട്ടേറി​യ​റ്റ് അം​ഗം ടി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി.​ജാ​ഫ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ന്നീ​സ, പി.​നാ​സ​ര്‍ പു​തു​പ​റ​മ്പി​ല്‍ , പി.​ഐ.​അ​ഹ​മ്മ​ദ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.