താമരശേരി : കോഴിക്കോട് മാത്തോട്ടം വനശ്രീയില്‍ 19 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ഉത്തരമേഖല അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ എന്‍ജിഒ അസോസിയേഷന് ബ്രാഞ്ച് കമ്മിറ്റി, താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.പ്രദീപന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി, ട്രഷറര്‍ കെ.കെ. പ്രമോദ് കുമാര്‍ , സംസ്ഥാന കമ്മിറ്റിയംഗം ടി.സിജു, കെ. ഫവാസ്, വി.പി. ജംഷീര്‍, വി.പ്രേമന് ,സതീഷ് തോമസ്, കെ.സി.ബഷീര്‍, പി.അരുണ്‍ , കെ.കെ.ഷൈജേഷ്,ഒ കെ.ഉമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധപ്രകടനത്തിന് കെ.സി.അബ്ദുള്‍ സലാം, കെ.കെ.ശ്രീലേഷ്,സി.ജി.സുരേഷ്,ഷാഹിന ഇക്ബാല്‍,സുനിത ഭരതന്, കെ.സരസ, ടി.ബീന എന്നിവര്‍ നേതൃത്വം നല്കി.