മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, November 21, 2019 12:39 AM IST
തി​രു​വ​മ്പാ​ടി : പു​ന്ന​ക്ക​ല്‍ എം​എ​എം​എ​ല്‍​പി ആ​ന്‍​ഡ് യൂ​പി സ്‌​കൂ​ള്‍ വി​ള​ക്കാം​തോ​ടും ഓ​ളി​ക്ക​ല്‍ കൈ​ര​ളി കാ​ര്‍​ഷി​ക സം​ഘ​വും സം​യു​ക്ത​മാ​യി ഓ​ളി​ക്ക​ല്‍ ട്രൈ​ബ​ല്‍ കോ​ള​നി​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദഗ്ധരാ​യ ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘം ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി . കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ , നേ​ത്ര രോ​ഗ​വി​ഭാ​ഗം എ​ന്നി​വ അ​ട​ങ്ങു​ന്ന സൗ​ജ​ന്യ സേ​വ​ന​വും മ​രു​ന്നും ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ക്യാ​മ്പി​ലെ​ത്തി​യ​വ​രു​ടെ തു​ട​ര്‍​ചി​കി​ത്സ കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ല്‍​കും.
സ്‌​കൂ​ളി​ന്‍റെ "ഒ​പ്പം' പ​ദ്ധ​തി​യു​ടെ ജീ​വ​നം പ്ര​വ​ര്‍​ത്ത​നങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍ , അ​നാ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടു​ക​ള്‍ എ​ന്നി​വ ത​ട​യാനു​ള്ള സ്‌​കൂ​ളി​ന്‍റെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​ന​ട​പ​ടി​യാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. വാ​ര്‍​ഡ് മെ​ംബര്‍ റോ​ബ​ര്‍​ട്ട് നെ​ല്ലി​ക്കാ​ത്തെ​രു​വി​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​എം​യൂ​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണ്‍​സ​ന്‍ തോ​മ​സ്, എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഷേ​ര്‍​ലി ജോ​സ​ഫ് കൈ​ര​ളി കാ​ര്‍​ഷി​ക സം​ഘം പ്ര​സി​ഡ​ന്‍റ് പാ​ത​യി​ല്‍ വി​ജ​യ​ന്‍, സെ​ക്ര​ട്ട​റി ചെ​ങ്ങാ​ട്ട് സ​ത്യ​ന്‍ , കൈ​ര​ളി പ്ര​തി​നി​ധി​ക​ളാ​യ അ​നീ​ഷ് മാ​രി​ക്കു​ഴി,ര​ഞ്ജി​നി, ര​മ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​മ​ര​ക്കാ​ര്‍ അ​ധ്യാ​പ​ക​രാ​യ അ​നി​ല്‍ ജോ​ണ്‍ , സെ​ലി​ന്‍ തോ​മ​സ് , സൗ​മ്യ റോ​സ് മാ​ര്‍​ട്ടി​ന്‍ , ചി​പ്പി രാ​ജ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.