മെ​ഗാ സ്പോ​ർ​ട്സ് ഡേ ​തു​ട​ങ്ങി
Thursday, November 21, 2019 12:39 AM IST
ചേ​വ​ര​ന്പ​ലം: സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ‘മ​രി​യ​ൻ ഫ്ളോ​റി​യ​റ്റ് 2019’ മെ​ഗാ സ്പോ​ർ​ട്സ് ഡേ ​തു​ട​ങ്ങി. ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തി. സി​സ്റ്റ​ർ ആ​നി ജോ​ണ്‍ (അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ, സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, കോ​ട്ട​യം) സ്വാ​ഗ​തം പ​റ​ഞ്ഞു. സ്പോ​ർ​ട്സ് ഡേ ഇന്ന് സമാപിക്കും.

ജി​ല്ലാ​ത​ല ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​നാ മ​ത്സ​രം

കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "ക​ല ' കൂ​രാ​ച്ചു​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ജി​ല്ലാ ത​ല ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന (വാ​ട്ട​ർ ക​ള​ർ) മ​ത്സ​ര​ങ്ങ​ൾ 23 ന് ​കൂ​രാ​ച്ചു​ണ്ട് യു​പി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ക​ണ്ട​ഞ്ചി​റ ഫാ​മി​ലി, ചി​ന്താ​ർ​മ​ണി​യി​ൽ ഫാ​മി​ലി എ​ന്നി​വ​ർ ന​ൽ​കു​ന്ന പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി രാ​വി​ലെ 9.30ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ​ത്തേ​ണ്ട​താ​ണ്. ഫോ​ണ്‍: 9745617878, 9446756220.