കേ​ര​ളോ​ത്സ​വം വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ടീം ​വി​ജ​യി​ക​ളാ​യി
Thursday, November 21, 2019 12:39 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ടീം ​വി​ജ​യി​ക​ളാ​യി. ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ടീ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ള്‍​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി ചെ​റു​വ​ണ്ണൂ​ര്‍ ടീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡന്‍റ് കി​ഴ​ക്ക​യി​ല്‍ ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൈ​റാ​ബാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കു​ഞ്ഞി​രാ​മ​ക്കു​റു​പ്പ്, സൗ​ഫി താ​ഴെ​ക്ക​ണ്ടി, പി.​പി. നാ​ണു, എം. ​വി​ശ്വനാ​ഥ​ന്‍ , എ​ന്‍.​കെ. മൊ​യ്തു, വി.​എം. സ​മീ​ഷ്, പാ​റേ​മ്മ​ല്‍ അ​ബ്ദു​ള്ള, ശ്രീ​നി മ​ന​ത്താ​ന​ത്ത്, വി.​എം. പ്രേ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​കെ. വി​ജ​യ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. വി​ജ​യി​ച്ച ടീ​മി​നെ സ്‌​റ്റേ​റ്റ് മു​ന്‍ വോ​ളി​ബോ​ള്‍ താ​ര​വും ക്യാ​പ്റ്റ​നു​മാ​യ എം. ​സു​ജാ​ത പ​രി​ച​യ​പ്പെ​ട്ടു. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​യി​ല്‍ ബാ​ല​നും റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള ട്രോ​ഫി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ചെ​റു​വോ​ട്ടും ന​ല്‍​കി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എം. ​വി​ശ്വ​നാ​ഥ​ന്‍, എ​ന്‍.​പി. വി​ജ​യ​ന്‍ , ഒ.​ടി. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ ഒ.​ടി. ബ​ഷീ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.