ക​പ​ട രാ​ഷ്‌ട്രീയ​ക്കാ​ര്‍​ക്ക് വോ​ട്ടി​ല്ല: ടി. ​ന​സ​റു​ദ്ദീ​ന്‍
Thursday, November 21, 2019 12:39 AM IST
താ​മ​ര​ശേ​രി: മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി വ്യാ​പാ​രി​ക​ളു​ടെ വോ​ട്ടും നോ​ട്ടും വാ​ങ്ങി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ല​രും വാ​ക്കു​പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ഇ​നി വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സറു​ദ്ദീ​ന്‍ പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കി​ട്ടു​ന്ന നി​കു​തി​യു​ടെ 60 ശ​ത​മാ​ന​വും വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ല​ഭി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ പ്ര​ള​യം മൂ​ലം ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് പാ​ക്കേ​ജു​ക​ള്‍ പോ​ലും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വന്‍​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് അ​ന്‍​വ​ര്‍ സാ​ദ​ത്തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​സ​റു​ദ്ദീ​ന്‍ സ​മ്മാ​നി​ച്ചു.എ.​കെ. അ​ബ്ദു​ള്ള, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ടെ​ന്നി​സ​ണ്‍, അ​ഷ്റ​ഫ് മൂ​ത്തേ​ട​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​മീ​ര്‍ മു​ഹ​മ്മ​ദ് ഷാ​ജി, റ​ഫീ​ഖ് മാ​ളി​ക, പി.​ടി.​എ ല​ത്തീ​ഫ്, മ​നോ​ജ് കാ​പ്പാ​ട്, മു​ര്‍​ത്താ​സ താ​മ​ര​ശേ​രി, സ​ര​സ്വ​തി, ടി.​കെ. അ​ത്തി​യ​ത്, ഷം​സു വ​ട്ടോ​ളി, നാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.