സ്റ്റു​ഡ​ന്‍റ്​സ് ഒ​ളിം​പി​ക് ഫു​ട്ബോ​ൾ: ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, November 21, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ലെ പൂ​ർ​ണ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ആ​റാ​മ​ത് ദേ​ശീ​യ സ്റ്റു​ഡ​ന്‍റ്സ് ഒ​ളി​മ്പി​ക്സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ പി. ​കി​ഷ​ൻ​ച​ന്ദ് താ​ര​ങ്ങ​ളെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് ഒ​ളിം​പി​ക്് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, വി. ​സു​കു​മാ​ര​ൻ, കെ. ​ജ​യ​ലാ​ൽ, കെ. ​അ​വി​നാ​ശ്, എം ​മു​ഹ​മ്മ​ദ് റ​ഈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.