കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം
Thursday, November 21, 2019 12:37 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, മാ​വേ​ലി​സ്റ്റോ​ർ, അ​ക്ഷ​യ​കേ​ന്ദ്രം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക​മാ​യി ക്യൂ ​സം​വി​ധാ​ന​വും ഇ​രി​പ്പി​ടം അ​ട​ക്ക​മു​ള്ള മ​റ്റു​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഇ​ത​ര സ്കീ​മു​ക​ൾ പ്ര​കാ​രം ല​ഭി​ക്കു​ന്ന പോ​ഷ​ക​ആ​ഹാ​രം വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും, പ​ഞ്ചാ​യ​ത്തി​ൽ പ​ക​ൽ​വീ​ട് അ​ടി​യ​ന്തര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന എം.​സി.​വി.​ഭ​ട്ട​തി​രി​പ്പാ​ട് അ​നു​സ്മ​ര​ണ​വും സ​മ്മേ​ള​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജോ​സ് ചെ​റു​വ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സം​സ്ഥാ​ന സെ​ക്ര​ട്ട​റി പൂ​തേ​രി ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും എ​എ​സ്ഐ പി.​സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.​സു​ലൈ​മാ​ൻ ന​ടൂ​പ​റ​മ്പി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, സി.​എ.​തോ​മ​സു​കു​ട്ടി, ഷാ​ജു കാ​ര​ക്ക​ട, ബാ​ല​ക്കു​റു​പ്പ് ,പ്ര​ഭാ​വ​തി, കെ.​കെ. മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.