പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Tuesday, November 19, 2019 12:38 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ ആ​ട്യാ പാ​ട്യാ ദേ​ശീ​യ സം​സ്ഥാ​ന ജേ​താ​ക്ക​ളെ​യും സ​ബ് ജി​ല്ലാ ക​ലാ, കാ​യി​ക, ഐ​ടി ,ശാ​സ്ത്ര, സാ​മൂ​ഹ്യ, ഗ​ണി​ത ശാ​സ്ത്ര മേ​ള​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ​യും ആ​ദ​രി​ച്ചു.
കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ. ഫാ. ഏ​ബ്ര​ഹാം വ​ള്ളോ​പ്പ​ള്ളി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക മേ​ഴ്സി ജോ​സ​ഫ്, വാ​ർ​ഡ് മെ​ംബർ മേ​ഴ്സി കാ​യി​ത്ത​റ, ഇ.​ജെ.​റോ​യി, സി. ​ജി​സി മ​രി​യ, ഷ​നോ​ജ് ആ​ന്‍റണി, കു​മാ​രി ഗൗ​രി സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​എം​സി​എ പ്രാ​ര്‍​ഥനാ​വാ​രം
സ​മാ​പി​ച്ചു

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വൈ​എം​സി​എ​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ പു​തു​പ്പാ​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥനാ വാ​രം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വൈ​എം​സി​എ കാ​ലി​ക്ക​ട്ട് സ​ബ് റീ​ജ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഇ.​എ​സ്. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. ഫി​ലി​പ്പ് അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. ഫാ. ​ജെ​യ്സ​ണ്‍ കാ​ര​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എം. പൗ​ലോ​സ്, എം.​എ. മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.