യു​വ​തി​യു​ടെ​യും മ​ക​ന്‍റെ​യും മ​ര​ണം: സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Sunday, November 17, 2019 12:43 AM IST
മേ​പ്പ​യൂ​ർ: ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​രി​ലെ ഭ​ർ​ത്താവിന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നി​ജി​ന​യു​ടെ​യും മ​ക​ൻ റൂ​ഡ്‌വി​ച്ചി​ന്‍റെ​യും മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കീ​ഴ​രി​യൂ​രി​ലെ നി​ജി​ന​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച മു​ര​ളീ​ധ​ര​ൻ സ​ഹോ​ദ​ര​ൻ നി​ജേ​ഷി​നോ​ടും അ​മ്മ​യോ​ടും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. തു​ട​ർ​ന്ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള കോ​ഴി​ക്കോ​ട് സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​അ​ഷ​റ​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ച് മു​ര​ളീ​ധ​ര​ൻ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ, ആ​ക്‌ഷൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, കെ.​കെ. ദാ​സ​ൻ, ഇ​ട​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. ര​മേ​ശ​ൻ, സി. ​ബാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മു​ര​ളീ​ധ​ര​ൻ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​പി. അ​ബു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ദാ​സ​ൻ, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​യു. സൈ​നു​ദ്ദീ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം.​പി. നാ​രാ​യ​ണ​ൻ, ഇ.​ടി.​ബാ​ല​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഇ​ട​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.