കോഴിക്കോട്: മലാപ്പറമ്പ് ക്രിസ്തുരാജ എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശിശുദിനം വിവിധ പിരപാടികളോടെ ആഘോഷിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വേഷംധരിച്ച്, സ്വാന്ത്ര്യസമര സേനാനികളെ പുനരാവിഷ്കരിച്ച്, രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുകയെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ മലാപ്പറമ്പില്‍ നടത്തിയ റാലി ശ്രദ്ധേയമായി. മാധ്യമപ്രവര്ത്തകന് കെ.എഫ്.ജോര്‍ജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനാഘോഷപരിപാടികള്‍ സ്കൂള്‍ മാനേജര്‍ ഫാ.കെ.ജെ.തോമസ് എസ്.ജെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി.സുധാകരന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന് ടി.ജെ.വര്‍ഗീസ് സ്വാഗതവും അധ്യാപിക പി.മെവീണ നന്ദിയും പറഞ്ഞു. പ്രസംഗമത്സരം നടന്നു.
കൂരാച്ചുണ്ട്: കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നെഹ്റുവിന്റെ തൊപ്പികൾ അണിഞ്ഞ് വിദ്യാർഥികളുടെ റാലി, ചാച്ചാജിയെ കുറിച്ചുള്ള ഡോക്യുമെന്ററി, മാജിക് ഷോ, ജോർജിയൻ അക്കാദമിയിലെ കുട്ടികളുടെ ഗാനമേള, മറ്റു കലാപരിപാടികൾ, മധുര പലഹാര വിതരണം, പഠനോപകരണ വിതരണം എന്നിവ നടത്തി.
അമേരിക്കയിലുള്ള ഒളിംപ്യൻ ജിൻസൺ ജോൺസണുമായി വിദ്യാർഥികൾ വീഡിയോ
കോൺഫറൻസിംഗ് നടത്തി. പ്രധാനാധ്യാപിക ഷാന്റി പി സെബാസ്റ്റ്യൻ, അധ്യാപകരായ റോഷിൻ മാത്യു, കെ.എം. രാജു, ബിജേഷ് ജോർജ്, എ.ടി. തോമസ്, ജോജി ചാക്കോ, സിസ്റ്റർ നൈസി, സജി കൊഴുവനാൽ എന്നിവർ നേതൃത്വം നൽകി.
മുക്കം: മാവൂർ ബിആർസിക്ക് കീഴിൽ പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ നടന്ന ശിശുദിനാഘോഷം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. ഒരു ദിവസം മുഴുവൻ കലാ പരിപാടികളും മറ്റ് സാംസ്കാരിക പരിപാടികളും ഒരുക്കി സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ആഘോഷത്തിൽ പങ്കു ചേർന്നു.
പന്നിക്കോട് എയുപി സ്കൂൾ, ഗവ. എൽപി സ്കൂൾ, പൊലുകുന്നത്ത് അങ്കണവാടി തുടങ്ങിയവയിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കാഞ്ചന മാല മുഖ്യാഥിതിയായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓട്ടിസം സെന്ററിലെ നിസ്വാർത്ഥ സേവനത്തിന് ഇ പി.ഷറീനക്ക് ചടങ്ങിൽ ഉപഹാരം നൽകി. പഞ്ചായത്തംഗങ്ങളായ ആമിന പാറക്കൽ, ഷിജി പരപ്പിൽ, കബീർ കണിയാത്ത്, താജു ന്നീസ, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, ബിആർസി ട്രെയ്നർ മുഹമ്മദ് മുട്ടത്ത്, റിസോഴ്സ് അധ്യാപകൻ അഖിൽ, സത്താർ കൊളക്കാടൻ, സുന്ദരൻ ചാത്തങ്ങോട്, വി.പി. ഗീത, ഇ.പി. ഷറീന, വിഷ്ണു കയ്യണമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂടരഞ്ഞി: ജിഎൽപിഎസ് കക്കാടംപൊയിലിൽ നടന്ന ശിശു ദിന ആഘോഷങ്ങൾ വാർഡ് മെംമ്പർ കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ “ശ്രദ്ധ” എന്ന പദ്ധതിയും, ഓരോമാസവും പ്രാദേശിക പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും തുടക്കം കുറിച്ചു . കേരളോത്സവം കലാ പ്രതിഭ റോയ് പോളിനെയും ആദരിച്ചു. എൽഎസ്എസ് പ്രത്യേക പരിശീലനകളരിക്കും ഇന്നു തുടക്കം കുറിച്ചു. പരിപാടികൾക്ക് ശേഷം ശിശു ദിന സന്ദേശം ഉയർത്തി വിദ്യാർഥി റാലിയും നടന്നു. പിടിഎ പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോമനാഥൻ കുട്ടത്ത്, റോയ് പോൾ, ജോയ്സി എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ശിശുദിനാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കുൾ മാനേജർ ഫാ. ജോസ് ഓലിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ശിശുദിനത്തിൽ ജൻമദിനമാഘോഷിക്കുന്ന ഒന്നാം ക്ലാസിലെ ഇരട്ടക്കുട്ടികളായ ആദിനന്ദ്, ആദിദേവ് എന്നിവരെ സമ്മാനം നൽകി ആദരിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ നെഹ്റു പതിപ്പുകൾ പ്രകാശനം ചെയ്തു. മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഷൈൽ മോൻ, സീനാ റഷീദ്, അബ്ദുൾ മജീദ്, സ്കൂൾ ലീഡർ ദിയ ട്രീസ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ശിശുദിന റാലിയിൽ മുഴുവൻ കുട്ടികളും നെഹ്റു തൊപ്പി ധരിച്ച്, വർണ്ണ ബലൂണുകൾ, വർണ്ണക്കടലാസ്സിൽ ഒരുക്കിയ വിവിധ രൂപങ്ങൾ എന്നിവ കൈയിലേന്തി,നെഹ്റു വസ്ത്രധാരികളായ കുട്ടികൾക്കൊപ്പംഅണിനിരന്നു. റാലിക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. പുന്നക്കൽ എംഎഎം യുപി സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ പുല്ലു രാംപാറ, സെന്റ് സെബിസ്റ്റ്യൻസ് സ്കൂൾ കൂടരഞ്ഞി എന്നീ സ്കൂളുകളിലും വിപുലമായ രീതിയിൽ ആഘോഷം നടന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് ബിരിയാണി വിതരണം ചെയ്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി മിൽമുക്ക് അങ്കണവാടിയിലെ കുരുന്നുകൾ തിരുമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സിഐ ഷാജു ജോസഫ്, എസ്ഐ മുഹമ്മദ് ബഷീർ, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ജനമൈത്രി ഓഫീസർമാരായ ജിനേഷ് കുര്യൻ, ദിനേശ് എന്നിവർ കുട്ടികൾക്ക് സ്നേഹ സന്ദേശം നൽകി. അങ്കണവാടി ജീവനക്കാരായ കെ സൽമത്ത്, പുഷ്പ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
കൂടരഞ്ഞി: ജേസീസ് തിരുവമ്പാടി ടൗണിന്റെ നേതൃത്വത്തിൽ കൂട്ടക്കര അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. ജേസീസ് തിരുവമ്പാടി ടൗൺ പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ ഉദ്ഘാടനം ചെയ്തു. ജേസീസ് 21 സോൺ ഡയറക്ടർ അനീഷ് കെ ജോൺ മുഖ്യാതിഥിയായി. ദീപേഷ് കൃഷ്ണൻ, കെ.എം. അനൂപ്, ഫെബിൻ കുന്നത്ത്, ഡിമൽ മാത്യു, മിനി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും മധുരവിതരണവും നടത്തി.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ശിശുദിനാഘോഷം വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തി. കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ 1994 എസ്എസ്എൽസി ബാച്ച് "സ്കൂൾ മുറ്റം" കുട്ടികൾക്ക് പായസം നല്കി. പ്രധാനാധ്യാപകൻ കെ.സി. തങ്കച്ചൻ, റോക്കച്ചൻ, ടോം ജോർജ്, സുനിൽ മൈക്കിൾ, സോണി, ജമാലുദീൻ, അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിർമാരുടെ നേതൃത്വത്തിൽ നിപ്പ രക്ത സാക്ഷി ലിനി സിസ്റ്ററുടെ മക്കളായ സിദ്ധാർത്ഥിന്റെയും, ഋതുലിന്റെയും കുറത്തിപ്പാറ അങ്കണവാടിയിലെ കൂട്ടുകാർക്കൊപ്പവും ശിശുദിനാഘോഷം നടത്തി. വിദ്യാർഥികൾ വ്യത്യസ്തമായ സമ്മാനങ്ങൾ കുഞ്ഞുങ്ങൾക്കും കൂട്ടുകാർക്കും കൈമാറുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പരിപാടി ആവള ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ്, കെ.കെ. ഷോബിൻ, ലത, നദീർ ചെമ്പനോട, വി.എം. മുഹമ്മദ് നിഹാൽ, ആർ.ആർ. അഭിനവ്, എൻ.കെ. സഫ്വാൻ, വി.എ. അജോ, ഫാത്തിമ ജുനു, പി.പി. മുഹമ്മദ് നിജാസ്, കെ.എം. അസ്ജദ്, വി.എസ്. നിതുൻ പ്രസംഗിച്ചു.
പേരാമ്പ്ര: കൂത്താളി മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് യുപി സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ദേശീയോദ്ഗ്രഥന ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം പി.കെ. ദേവനന്ദ, രണ്ടാം സ്ഥാനം കൃഷ്ണപ്രസാദ്, മൂന്നാം സ്ഥാനം അഭിൻ പ്രകാശ് എന്നിവർ നേടി. വിജയികൾക്കുള്ള സമ്മാന ദാനം പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് പാലേരി നിർവഹിച്ചു. ഇ.ടി. സത്യൻ അധ്യക്ഷത വഹിച്ചു. മോഹൻദാസ് ഓണിയിൽ, എൻ. സ്നേഹ പ്രഭ, ടി.വി. മുരളി, എം. നാരായണൻ, ഒ.സി. ലീന, സി.കെ. ശശികുമാർ, പി.കെ. നൗജിത്ത്, സി.ടി. കനകദാസ് പ്രസംഗിച്ചു.
ചങ്ങരോത്ത് പഞ്ചായത്തിന്റെ ശിശുദിന പരിപാടിയുടെ ഭക്ഷണ പാത്രങ്ങളുടെ സമർപ്പണവും കട്ടൻ കോട് അങ്കണവാടിയിൽ നടന്നു. ക്ഷേമകാര്യ ചെയർമാൻ ഇ.ടി. സരിഷ് ഉദ്ഘാടന ചെയ്തു. വാർഡ് മെംമ്പർ കെ.കെ. രവി അധ്യക്ഷത വഹിച്ചു. കെ.കെ. അശോകൻ, പി.കെ. സുധിഷ്, സി.ടി. ശോഭന, ഷൈമ പ്രസംഗിച്ചു.
ചെമ്പനോട മോൺ. റെയ്മണ്ട് മെമ്മോറിയൽ സ്കൂളിൽ ശിശുദിന പരിപാടികളോടനുബന്ധിച്ച് ഡ്രൈവർമാരെ ആദരിക്കുകയും ട്രാഫിക്ക് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. ഉദ്ഘാടനം പെരുവണ്ണാമൂഴി സബ് ഇൻസ്പക്ടർ കെ.എ. അഫ്സൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജി തോണക്കര അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി സ്റ്റേഷൻ പിആർഒ റസാഖ് ആവള, സ്കൂൾ മാനേജർ സന്ധ്യ ജോസ്, സ്കൂൾ ലീഡർ അനു ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ സിൽവി അഗസ്റ്റിൻ, പി. സജീഷ് പ്രസംഗിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് മൊട്ടമ്മൽ പുതിയ ട്രാഫിക് നിയമങ്ങളും ഡ്രൈവർമാരും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് റോൾ മോഡൽ ഡേയും സംഘടിപ്പിച്ചു.
ആവളയിലെ വിവിധ അങ്കണവാടി കളിലെ കുട്ടികൾക്ക് മധുരം നൽകി ആവള ബ്രദേഴ്സ് കലാസമിതി ശിശു ദിനം ആഘോഷിച്ചു. ആവള നട അങ്കണവാടി, ആവള അങ്കണവാടി, ചുള്ളിയോത്തു മുക്ക്, തടത്തിൽ ഭാഗം അങ്കണവാടി എന്നിവിടങ്ങളിളിലെ കുട്ടികൾക്കാണ് മധുരം നൽകിയും പാട്ടുകൾ പാടിയും, ഒപ്പം ശിശുദിന ആശംസകൾ അറിയിച്ചു കൊണ്ടുള്ള കാർഡും കുട്ടികൾ ക്ക് നൽകിയും ശിശുദിനം ആഘോഷിച്ചത്. കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത്, സെക്രട്ടറി ഷാനവാസ് കൈവേലി, രജീഷ്, കൃഷ്ണകുമാർ കീഴന, സുരേഷ് ആവള, രവി, നൗഷാദ് കൊയിലോത്ത്, ബിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിലങ്ങാട്: സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ശിശുദിനം ആഘോഷിച്ചു. വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞും കൈകളില്‍ ശിശുദിന കാര്‍ഡുകളും, കൊടികളും ഉയര്‍ത്തി പിടിച്ചു മുദ്ര വാക്യങ്ങളുടെ അകമ്പടിയോടെ നടത്തിയ ശിശുദിനറാലി വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ടൗണിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ഹെഡ് മാസ്റ്റര്‍ ടോസ് എബ്രഹാം, അധ്യാപകരായ ശ്രുതി, റോജേഷ് ,സിനോജ് കുര്യന്, സിജോ തോമസ്, വ്യാപാരികളായ വിനോയ് ചിലമ്പിക്കുന്നേല്‍, ഷീന്‍ ജേക്കബ്, സോയൂസ് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്കി.
നാദാപുരം: ശിശുദിനത്തില്‍ മുതുവടത്തൂരിലെ എംയുപി സ്കൂളില്‍ അതിഥിയായി എത്തിയത് ഒരു അമേരിക്കന്‍ വനിത. അധ്യാപക പരിശീലകയായ ഹാറ്റി ബുര്ച്ചാര്ഡാണ് (32) കളിയിലൂടെ കാര്യം പഠിപ്പിക്കാന്‍ അമേരിക്കയിലെ അറ്റ്ലാന്റയില്‍ നിന്നും കടല്‍ കടന്ന് ഗ്രാമപ്രദേശമായ മുതുവടത്തൂരിലെ എംയുപി സ്കൂളിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചത്.
താമരശേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്കളലിലെ എല്‍പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശിശു ദിന റാലി നടത്തി. വിവിധയിനം കലാപരിപാടികളും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഫാ. സിബി പൊന്‍പാറ, ഫാ. ബിബിന്‍ ജോസ്, പ്രധാനാധ്യാപിക ഇ.ഡി ഷൈലജ, സ്റ്റാഫ്സെക്രട്ട്റി മനോജ് വര്‍ഗീസ് പിടിഎ പ്രസിഡന്റ് സദാശിവന്, പി.എ. ബിന്ദു, എന്നിവര്‍ സംബന്ധിച്ചു.
താമരശേരി: ശിശുദിനത്തില്‍ ചെമ്പ്ര ഗവ. എല്‍പി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സമ്മാനമായി നല്കി പ്രവാസി യുവാവ്. അണ്ടോണ പി.സി. ശബാബ് ആണ് സ്കൂളിലെ നൂറില്‍പരം കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സഹായകരമായ കഥ, കവിത, ഗ്രാമര്‍, ശാസ്ത്രം, ഐടി തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ നല്‍കിയത്. ദൂരദര്‍ശനില്‍ സൗണ്ട് എൻജിനിയർ കെ.പി. അമിതാബാബുവിനെ ചടങ്ങില്‍ അനുമോദിച്ചു. എഡിറ്റിംഗ്, സൗണ്ട് റക്കോര്‍ഡിംഗ്, സിനിമ ഡബ്ബിംഗ് തുടങ്ങിയ വിഷയങ്ങളില്‍ അമിതബാബു ക്ലാസെടുത്തു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ജെസിഐ താമരശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ മത്സരങ്ങളും ശിശുദിന റാലിയും മധുര വിതരണവും കലാപരിപാടികളും നടന്നു. പിടിഎ പ്രസിഡന്റ് ഉസ്മാന് പി ചെമ്പ്ര അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.കെ. വത്സലകുമാരി, ജെസിഐ പ്രസിഡന്റ് ജയ്സന് മാത്യു, സോണ്‍ കോ.ഓര്‍ഡിനേറ്റര്‍ വിനോദ് എളേറ്റില്‍, മൗനാക്ഷരങ്ങള്‍ സഹ സംവിധായകന് ബവീഷ്ബാല്‍, കെ.പി.എ കരീം, മോളി ഫ്രാന്‍സിസ്, അനില ജോണി, ഒ.കെ.ബുഷ്റ, എ.എസ്.ഡെയ്സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പേരാന്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ ശിശുദിനം ആഘോഷം വാർഡ് മെമ്പർ ഇ.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശിവദാസൻ ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബേബി സ്റ്റെല്ല, എം.സതീശൻ പ്രസംഗിച്ചു. സ്കൂളിൽ പുതിയതായി തുടങ്ങിയ പ്രഭാത ഭക്ഷണ, പരിപാടിയുടെ ഉദ്ഘാടനവും നടന്നു. തുടർന്ന്. കുട്ടികൾ പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ലക്ഷ്മി കോടേരി, കുന്നുമ്മൽ കണാരൻ എന്നിവരെ വീടുകളിൽ ചെന്ന് ആദരിച്ചു.
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ശിശു ദിനാഘോഷം മുക്കം എ ഇഒ സി.കെ. ഷീല ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ഫാ. ജിജോ കളപ്പുര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലീന വർദീസ്, ഹെഡ്മാസ്റ്റർ മാരായ സജി ജോൺ, തോമസ്, പിടിഎ പ്രസിഡന്റ് ഷിബു ജോർജ്ജ്, എംപിടിഎ പ്രസിഡന്റ് ലാലി വാഴയിൽ, കെ.കെ. ജെയിംസ്, സ്റ്റാഫ് സെക്രട്ടറിമാരായ സജി മാത്യു, ജോളിജോസഫ്, അരുൺ ഡിക്രൂസ്, മാസ്റ്റർ ലോയിഡ് ഹാം ബാസ്റ്റ്യൻ, കുമാരി ലിയോണസോണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടിക്കൂട്ടം ചക്കിട്ടപാറയിലെ കായികപരിശീലകനും ഏഷ്യൻമാസ്റ്റേഴ്സ് മീറ്റിന് യോഗ്യത നേടുകയും ചെയ്ത കെ.എം. പീറ്ററിനെ സന്ദർശിച്ച് അനുമോദനവും ആശകളും നേർന്നു. സ്കൂൾ ലീഡർ എസ്.ആർ ആദി ദേവ് പൂചെണ്ട് നൽകി. കുട്ടികൾ ആദരിച്ചു. തുടർന്ന് കുട്ടികൾ അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തി. സ്പോർട്സ് അനുഭവങ്ങൾ പങ്കുവച്ചു. പ്രധാനാധ്യാപകൻ ഷിബു എടാട്ട് അധ്യാപകരായ വി.എം. ഫൈസൽ പി.ജെ. ലൈസമ്മ ആൽഫിൽബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
താമരശേരി: ശിശുദിനത്തോടനുബന്ധിച്ച് ജെസിഐ താമരശേരി ചാപ്റ്റര്‍ 1000 വിദ്യാര്‍ഥികള്‍ക്ക് ആശംസാകാര്‍ഡും മധുര വിതരണവും നടത്തി. താമരശേരി ബസ് സ്റ്റാന്‍ഡിലും ടൗണിലുമാണ് മധുര വിതരണം നടത്തിയത്. ജെസിഐ താമരശേരി ചാപ്റ്റര്‍ പ്രസിഡന്റ് ജെസി ജെയ്സണ്‍ മാത്യു, സെക്രട്ടറി അനില ജോണി, ട്രഷറര്‍ ബെല്‍ബിന്‍ തോമസ്, ജെസിഐ സെന്‍ ആന്റണി ജോയ്, പ്രോഗ്രാം ഡയറക്ടര്‍ ജെസി ബിജു സേവ്യര്‍, മൗനാക്ഷരങ്ങള്‍ സിനിമയുടെ അസ്ോസിയേറ്റ് ഡയറക്ടര്‍ ജെസി ബവീഷ് ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
താമരശേരി: താമരശേരി ബ്രാഞ്ച് എന്‍ജിഒ അസോസിയേഷന് ജവഹര്‍ലാല്‍ നഹ്റുവിന്റെ 130-ാം ജന്മദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. പള്ളിപ്പുറം എഎല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ 175 കുട്ടികള്‍ക്ക് പനിനീര്‍പ്പൂക്കളും ഗാന്ധി തൊപ്പിയും നല്കി. എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് 'ഒരു അച്ചന് മകള്‍ക്ക് എഴുതിയ കത്ത്' എന്ന പുസ്തകം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി സമ്മാനിച്ചു. താമരശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ നെഹ്റു അനുസ്മരണ സന്ദേശം നല്കി. സംസ്ഥാന കമ്മിറ്റി അംഗം എന്‍.ടി.ജിതേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം വി.പ്രേമന്, കെ.ഫവാസ്, പിടിഎ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, വി.സി.സാജേഷ്, കെ.ആയിശക്കുട്ടി, കെ.പി.സുജിത, ടി.ദിലീപ്, കെ.കെ.ഷൈജേഷ്, വി.ടി.ജംഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.അരുണ്‍, എം.ടി.ഫൈസല്‍, സി.ജി.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളുടെ റാലിയും പായസ വിതരണവും നടന്നു.
കോഴിക്കോട്: സെന്റ് ജോസഫ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാ. എം.എഫ്. ആന്റോ അധ്യക്ഷത വഹിച്ചു. യുവ ഗായിക കൃഷ്ണശ്രീ ഗാനങ്ങൾ ആലപിച്ചു.
കുട്ടികൾക്കയി നടത്തി പരിപാടിയിൽ സമ്മാനദാനം സ്കൂൾ മാനേജർ ഫാ. വർഗീസ് ആനിക്കുഴി നിർവഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് മാത്യു, പിടിഎ പ്രസിഡന്റ് സി.കെ. ഗിരീഷ്കുമാർ, എം.വി. ജോസഫ്, ജീമോൾ ജോസഫ്, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.