ന​സ്‌​റ​ത്ത് യു​പി സ്‌​കൂൾ ടീ​മി​നെ അ​നുമോ​ദി​ച്ചു
Friday, November 15, 2019 12:43 AM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ ന​ട​ന്ന താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ക​ലാ​മേ​ള​യി​ല്‍ യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ റ​ണ്ണ​റ​പ്പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ള്‍ ടീ​മി​നെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. മ​നേ​ജ​ര്‍ ഫാ. ​റോ​യി വ​ള്ളി​യാം​ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് തോ​ട്ട​പ്പി​ള്ളി, സി.​പി. സാ​ജി​ദ്, കെ.​ജി. ഷി​ബു, കെ.​യു. തോ​മ​സ്, ലി​നു മോ​ള്‍ തോ​മ​സ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ഫി​ദ റ​ഹ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ട്രോ​ഫി​യു​മേ​ന്തി ടൗ​ണി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.