സ​ര്‍​ഗോ​ത്സ​വം സാ​ഹി​ത്യ ശി​ല്‍​പ്പ​ശാ​ല
Friday, November 15, 2019 12:43 AM IST
പേ​രാ​മ്പ്ര: കു​ട്ടി​ക​ളി​ല്‍ മാ​ന​വി​ക ബോ​ധ​വും ഭാ​വ​ന​യും വ​ള​ര്‍​ത്താ​ന്‍ സ​ര്‍​ഗാ​ത്മ​ക ര​ച​ന​യി​ലൂ​ടെ സാ​ധി​ക്കു​ന്നു​വെ​ന്ന് ക​വി വീ​രാ​ന്‍ കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി പേ​രാ​മ്പ്ര ഉ​പ​ജി​ല്ല സ​ര്‍​ഗോ​ത്സ​വം സാ​ഹി​ത്യ ശി​ല്‍​പ്പശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ സു​ന്ദ​ര​വും ഭാ​വ​നാ​ത്മ​ക​വു​മാ​യ ലോ​കം സൃ​ഷ്ടി​ക്കു​വാ​നും ന​ന്മ​യു​ടെ വെ​ളി​ച്ചം പ​ക​ര്‍​ന്നു ന​ല്‍​കു​വാ​നും ക​ലാ സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​യ​ണ്ണ ജി​യു​പി സ്‌​കൂ​ളി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ബീ​ന പ്ര​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഡ് മെം​ബര്‍ ഷി​നി ര​മേ​ശ്, വി​ദ്യാ​രം​ഗം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോഒാർ​ഡി​നേ​റ്റ​ര്‍ വി.​എം. അ​ഷ​റ​ഫ്, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ എം. ​സു​ഭാ​ഷ്, ബി​പി​ഒ കെ.​വി. വി​നോ​ദ​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​എം ശ​ശി​ധ​ര​ന്‍, വി​ദ്യാ​രം​ഗം കോ ​ഡി​നേ​റ്റ​ര്‍ കെ. ​ഷാ​ജി, വി.​കെ. ര​മേ​ശ​ന്‍, കെ.​പി. രാ​ജ​ന്‍, ഇ.​കെ. സു​രേ​ഷ്, സ​ബി​ത ജ​യേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. രാ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി. എ​ഇ​ഒ കെ. ​ല​ത്തീ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​പി. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. പ്ര​കാ​ശ​ന്‍, എ.​എ. തോ​മ​സ്, കെ.​കെ. അ​ബൂ​ബ​ക്ക​ര്‍, പി.​എം. ശ്രീ​ജി​ത്ത്, കെ. ​അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ഥ, ക​വി​ത പു​സ്ത​കാ​സ്വാ​ദ​നം, നാ​ട​ന്‍​പാ​ട്ട്, ക​വി​താ​ലാ​പ​നം, ചി​ത്രം, അ​ഭി​ന​യം, എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​തി​ഭ​ക​ളാ​യ 28 പേ​ര്‍ ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.