പു​തു​പ്പാ​ടി ഭൂ​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി
Friday, November 15, 2019 12:43 AM IST
താ​മ​ര​ശേ​രി: ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പ​ട്ട​യം അ​നു​വ​ദി​ക്കാ​ത്ത പ്രശ്നത്തിന് പ​രി​ഹാ​രം തേ​ടി ഭൂ​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. പ്ര​ശ്നം ക​ള​ക്ട​റു​ടെ ഭൂ​മി​മി​ത്രാ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. റ​വ​ന്യു വ​കു​പ്പ് സ​ര്‍​വേ ചെ​യ്ത് അ​ള​ന്ന് തി​രി​ച്ച് അ​ര്‍​ഹ​ത വ​രു​ത്തി​യ 400 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് മു​ന്‍​കാ​ല പ്രാ​പ​ല്യ​ത്തോ​ടെ നി​കു​തി സ്വീ​ക​രി​ച്ച് കൈ​വ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​താ​ണ്. ഇ​ത് പ്ര​കാ​രം ലാ​ന്‍ഡ് ട്രെ​ബ്യൂ​ണ​ല്‍ മു​ഖേ​ന പ​ട്ട​യം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു. മു​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച കൈ​വ​ശ​രേ​ഖാ ഭൂ​സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​യ വി​വി​ധ ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​യും സാ​ധ്യ​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ ലാ​ന്‍ഡ് ട്രെ​ബ്യൂ​ണ​ലി​ല്‍ ഇ​പ്പോ​ഴും തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്.
പു​തു​പ്പാ​ടി വി​ല്ലേ​ജ് റി. ​സ 1/1 ല്‍​പെട്ട വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള നാ​നൂ​റി​ല്‍​പ​രം ചെ​റു​കി​ട, നാ​മ​മാ​ത്ര കൈ​വ​ശ​ക്കാ​രു​ടെ ഭൂ​രേ​ഖാ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം തേ​ടി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ഡി. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി.​കെ. ഹു​സൈ​ന്‍​കു​ട്ടി, ബി​ജു താ​നി​ക്കാ​ക്കു​ഴി, കെ. ​കാ​ദ​ര്‍​ഹാ​ജി, ഷി​ജു ഐ​സ​ക് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.