പീ​ഡ​നം: വ​യോ​ധി​ക​ൻ റി​മാ​ൻ​ഡി​ൽ
Friday, November 15, 2019 12:43 AM IST
പേ​രാ​മ്പ്ര: പ​ന്ത്ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ വ​യോ​ധി​ക​ന്‍ റി​മാ​ന്‍ഡി​ല്‍. കാ​വു​ന്ത​റ പ​റ​മ്പ​ത്ത് പാ​ച്ച​ര്‍(76) നെ ​പേ​രാ​മ്പ്ര പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​കെ. ബി​ജു അ​റ​സ്റ്റ് ചെ​യ്തു. പോ​ക്‌​സോ കോ​ട​തി ഇ​യാ​ളെ ഈ ​മാ​സം 26 വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.

സ്മാ​ർ​ട് കി​ഡ് ഹ​ണ്ട്
സം​ഘ​ടി​പ്പി​ച്ചു

വെ​സ്റ്റ്ഹി​ൽ: സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ സം​ഘ​ടി​പ്പി​ച്ച ന​വ​തി മെ​മ്മോ​റി​യ​ൽ "സ്മാ​ർ​ട്ട് കി​ഡ് ഹ​ണ്ട് സീ​സ​ൺ 3' ശ്ര​ദ്ധേ​യ​മാ​യി. കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ല​യി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​ണ് മ​ത്സ​രം ന​ട​ന്ന​ത്.മൊ​ത്തം 45000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളും, മെ​മെ​ന്‍റോ​ക​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. സി​സ്റ്റ​ർ ടെ​സി ജോ​ൺ, പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ കെ.​കെ. മേ​ഴ്സി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.