സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഇ​ന്ന് മു​ത​ല്‍
Friday, November 15, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ചെ​ല​വൂ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്കൂ​ൾ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് (ലി​ബ )ഇ​ന്നും നാ​ളെ​യു​മാ​യി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കും .ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നിന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ് ഉ​ദ്ഘ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു . മു​ന്‍ കേ​ര​ള ബാ​സ്‌​ക​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി , ബാ​സ്‌​ക​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് സെ​ക്ര​ട്ട​റി സി. ​ശ​ശി​ധ​ര​ന്‍ , ചെ​റു​പു​ഷ്പ​സ​ഭ​യു​ടെ പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ.​ജോ​ബി ,സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും . 16 ന് ​വൈ​കു​ന്നേ​രം മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ താ​രം പൂ​ജാ​മോ​ള്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും .വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ലി​ബ ക​ണ്‍​വീ​ന​ര്‍ ഫാ. ​ദീ​പു ജോ​സ​ഫ് ,പി. ​ബി​സി​ലി ,ദി​നേ​ശ് മു​ണ്ട​ക്ക​ല്‍ ,ഐ​ബി സു​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.