കു​ട്ടി​ക​ള്‍ ഇ​ന്ന് പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും
Thursday, November 14, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന "വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ഇ​ന്ന് പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും. സാ​ഹി​ത്യം, ക​ല, ശാ​സ്ത്രം, കാ​യി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് സം​വ​ദി​ക്കു​ക​യും ആ​ദ​ര​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ , യു.​എ ഖാ​ദ​ര്‍ , പി ​വ​ത്സ​ല, കെ.​പി രാ​മ​നു​ണ്ണി, സു​ഭാ​ഷ് ച​ന്ദ്ര​ന്‍, യു.​കെ കു​മാ​ര​ന്‍, വി.​ആ​ര്‍ . സു​ധീ​ഷ്, പോ​ള്‍ ക​ല്ല​ാനോ​ട്, ഡോ. ​ഖ​ദീ​ജ മും​താ​സ്, ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, മ​ദ​ന​ന്‍, ഡോ. ​കെ ശ്രീ​കു​മാ​ര്‍, മാ​മു​ക്കോ​യ, സ​ര​സ ബാ​ലു​ശേരി, പ്ര​ഭാ​ക​ര​ന്‍ പു​ന്ന​ശ്ശേ​രി, വീ​രാ​ന്‍ കു​ട്ടി, പി .കെ. പാ​റ​ക്ക​ട​വ് തു​ട​ങ്ങി ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശി​ക്കേ​ണ്ട നൂ​റി​ല​ധി​കം പേ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
അ​തോ​ടൊ​പ്പം ഇ​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന സ്‌​കൂ​ള്‍ , അ​നു​ഗ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ന്ദ​ര്‍​ശി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ഴു​തി​യ ക​ത്ത് കൈ​മാ​റി​യ ശേ​ഷ​മാ​ണ് അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി, സ​മ​ഗ്ര ശി​ക്ഷാ പ്രോ​ജ​ക്ട് കോഒാ​ര്‍​ഡി​നേ​റ്റ​ര്‍ എ.​കെ അ​ബ്ദു​ള്‍ ഹ​ക്കീം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രെ തു​ഞ്ച​ന്‍ പ​റ​മ്പി​ല്‍ , മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ഗ​ത​കു​മാ​രി​യു​ടെ വീ​ട്ടി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. പ്ര​മു​ഖ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി പു​സ്ത​കം അ​ച്ച​ടി​ച്ച് സ്‌​കൂ​ളി​ലെ​ത്തി​ക്കാ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.