ജി​ല്ലാ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വം : ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; 18 വേ​ദി​ക​ളി​ലാ​യി മ​ത്സര​ങ്ങ​ള്‍
Thursday, November 14, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 15-ന് ​മാ​നാ​ഞ്ചി​റ ബി​ഇ​എം ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ര​ച​നാ​മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ക്കും. 22 ക്ലാ​സ് മു​റി​ക​ളി​ലാ​ണ് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്നത്. ഒ​രു ദി​വ​സം കൊ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കും.
അ​തി​നു​ശേ​ഷം 19 മു​ത​ല്‍ 22 വ​രെ സ്‌​റ്റേ​ജ് ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. 19-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ബി​ഇ​എം സ്‌​കൂ​ളി​ലെ ഒ​ന്നാം വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. 22-ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ന​ഗ​ര​ത്തി​ലെ 18 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ദി ഒ​ന്നും ര​ണ്ടും ബി​ഇ​എം സ്‌​കൂ​ളി​ലാ​ണ്. മ​ഹി​ളാ മാ​ള്‍ മൈ​താ​ന​ത്ത് മൂ​ന്നാം വേ​ദി​യും ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നാ​ലാം വേ​ദി​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.
ഗ​വ. ഗ​ണ​പ​ത് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സി​ലാ​ണ് അ​ഞ്ചും ആ​റും വേ​ദി​ക​ള്‍ . ത​ളി സാ​മൂ​തി​രി എ​ച്ച് എ​സ്‌സി​ലാ​ണ് കൂ​ടു​ത​ല്‍ വേ​ദി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ഴു​മു​ത​ല്‍ പ​ത്ത് വ​രെ വേ​ദി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വേ​ദി 11 ത​ളി യൂ​പി​സ്‌​കൂ​ളി​ലും വേ​ദി 12 മാ​നാ​ഞ്ചി​റ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ലു​മാ​ണ്.​വേ​ദി 13, 14 എ​ന്നി​വ മാ​നാ​ഞ്ചി​റ ഗ​വ. ടി​ടി​ഐ യി​ലാ​ണ്. ഗ​വ.​അ​ച്യു​ത​ന്‍ ഗേ​ള്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് 15,16, 17 വേ​ദി​ക​ള്‍ . ക​ല്ലാ​യി ഗ​വ. ഗ​ണ​പ​ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കു​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് മറ്റൊരു വേ​ദി. ഓ​രോ വേ​ദി​ക്കും വി​വി​ധ പേ​രു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ന​ഗ​ര​പ​രി​ധി​യി​ല്‍ ത​ന്നെ ആ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്ര​സൗ​ക​ര്യ​ത്തി​ന് ബു​ദ്ധി​മു​ണ്ടാ​കി​ല്ല. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ലോ​ത്സ​വ ബ്രോ​ഷ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​കാ​ശ​നം ചെ​യ്തു. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ അ​ടു​ത്ത ദി​വ​സം സം​ഘാ​ട​ക​സ​മി​തി​യോ​ഗം ചേ​രും. ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.