പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Thursday, November 14, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​സേ​വ​ന​രം​ഗ​ത്തെ നൂ​ത​ന​ആ​ശ​യാ​വി​ഷ്‌​കാ​ര​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വാ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം ദ​ർ​ബാ​ർ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ത​ര​ണം​ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നും അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ ജി​യോ ടെ​ക്‌​സ്‌​റ്റൈ​ൽ ഫോ​ർ കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ക​നാ​ലി​നു​ള്ള പു​ര​സ്കാ​രം മു​ൻ ജി​ല്ലാ ക​ള​ക്ട​റും ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ യു.​വി. ജോ​സ് ഏ​റ്റു​വാ​ങ്ങി.
കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​കെ. മ​നോ​ജ് , അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ർ കെ.​കെ. വി​ശ്വ​ൻ നാ​യ​ർ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് യു.​വി. ജോ​സ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഹൃ​ദ്യം ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ, ഔ​വ​ർ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ, ജി​യോ ടെ​ക്‌​സ്‌​റ്റൈ​ൽ ഫോ​ർ കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ക​നാ​ൽ, റിജു​വ​നേ​ഷ​ൻ ഓ​ഫ് കു​ട്ട​മ്പേ​രൂ​ർ റി​വ​ർ, ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് വാ​ട്ട​ർ റി​സോ​ഴ്‌​സ്, സ​മ്പൂ​ർ​ണ നെ​ൽ​കൃ​ഷി മ​യ്യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക ജ​ല​സ​ച​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 43 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​ക​ളും , കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നും ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് കു​റ്റ്യാ​ടി പ​ദ്ധ​തി. 44 വ​ർ​ഷം മു​മ്പാ​ണ് കു​റ്റ്യാ​ടി ജ​ല​സേ​ച​ന ക​നാ​ലു​ക​ൾ നി​ർ​മി​ച്ച​ത്.