അ​ൽ​ഫോ​ൻ​സ സ്കൂ​ളും ചേന്നമം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ജേ​താ​ക്ക​ൾ
Thursday, November 14, 2019 12:40 AM IST
തി​രു​വ​മ്പാ​ടി : ആ​ൽ​ഫാ മ​രി​യ അ​ക്കാ​ദ​മി​യു​ടെ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് കേ​ര​ള ക്വി​സ് - 2019 മ​ത്സ​ര​ത്തി​ൽ താ​മ​ര​ശേരി അ​ൽ​ഫോ​ൻ​സ സ്കൂ​ൾ യു​പി വി​ഭാ​ഗ​ത്തി​ലും ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂൾ വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ളാ​യി.
ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രി​സ് യു​പി സ്ക്കൂ​ളും കാ​ലി​ക്ക​റ്റ് സെ​ന്‍റ് ജോ​സ​ഫ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളും (ഹൈ​സ്കൂൾ) ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. മൂ​ന്നാം​സ്ഥാ​നം പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂളും സാ​വി​യോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളും പ​ങ്കി​ട്ടു.
ആ​ൽ​ഫ മ​രി​യ അ​ക്കാ​ദ​മി​യു​ടെ തി​രു​വ​മ്പാ​ടി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി.​എ. ജോ​സ് ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് പു​ളി​ച്ച​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​അ​ജി പു​തി​യാ​പ​റ​മ്പി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഫി​ലോമി​ന മ​ത്താ​യി, ബി​ന്ദു പ്ര​കാ​ശ്, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.