പ​ക്ഷി നി​രീ​ക്ഷ​ണ​വും സ​ര്‍​വേയും സം​ഘ​ടി​പ്പി​ച്ചു
Thursday, November 14, 2019 12:40 AM IST
പേ​രാ​മ്പ്ര : ദേ​ശീ​യ പ​ക്ഷി നി​രീ​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സ​ലീം​അ​ലി ജ​ന്മ​ദി​ന​ത്തി​ല്‍ സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ടും പ​ട​ത്തു​ക​ട​വ് ഹോ​ളി​ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂളും സം​യു​ക്ത​മാ​യി പ​ക്ഷി നി​രീ​ക്ഷ​ണ​വും സ​ര്‍​വേയും സം​ഘ​ടി​പ്പി​ച്ചു. ജാ​ന​കി കാ​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ ശ്രു​പ്പു​ക​ളാ​യി പ​ക്ഷി നി​രീ​ക്ഷ​ണ​വും സ​ര്‍​വേയും ന​ട​ത്തി. മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​റ്റ്യാ​ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​നീ​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ന്‍ പാ​റ​ക്ക​ല്‍ , എം.​എം. പ​ത്മ​നാ​ഭ​ന്‍ , ഹ​ണി സെ​ബാ​സ്റ്റി​യ​ന്‍, കെ.​കെ ബി​ജീ​ഷ്, ടി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ മ​ല​ബാ​ര്‍ ഹി​സ്റ്റ​റി നാ​ച്വ​റ​ല്‍ സൊ​സൈ​റ്റി​യി​ലെ സ​ത്യ​ന്‍ മേ​പ്പ​യ്യൂ​ര്‍ ക്ലാ​സെ​ടു​ത്തു.