കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ജഴ്‌​സി കൈ​മാ​റി
Thursday, November 14, 2019 12:39 AM IST
കോ​ഴി​ക്കോ​ട് : ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​കോ​ത്സ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 240 കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക​ണി​യാ​നു​ള്ള ജഴ്‌​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക. കാ​യി​ക താ​ര​ങ്ങ​ളും, വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി കാ​യി​ക താ​ര​ം അ​ഭി​രാ​മി​ക്ക് ജഴ്സി ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ല്‍ നി​ന്നും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഏ​ക​ത സൃ​ഷ്ടി​ക്കാ​നാ​ണ് ജേ​ഴ്‌​സി ന​ല്‍​കി​യ​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി പ​റ​ഞ്ഞു.

തിരു​നാ​ളി​ന് കൊ​ടി​യേ​റി

കോ​ട​ഞ്ചേ​രി : ക​ണ്ണോ​ത്ത് ക​ള​പ്പു​റം വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ കു​രി​ശു​പ​ള്ളി​യി​ലെ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റും, പു​തി​യ അ​ൾ​ത്താ​ര​യു​ടെ പ്ര​തി​ഷ്ഠാ​ക​ർ​മ്മ​വും താ​മ​ര​ശേരി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ബ്ര​ഹം വ​ള്ളോ​പ്പ​ിള്ളി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല, അ​ഞ്ചിന് ദി​വ്യ​ബ​ലി തു​ട​ർ​ന്ന് നൊ​വേ​ന. 23ന് ​സ​മാ​പി​ക്കും.