കൂ​രാ​ച്ചു​ണ്ട് -ന​രി​ന​ട - ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂക്ഷം
Thursday, November 14, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട് : ബ​സ് കു​റ​വു​മൂ​ലം കൂ​രാ​ച്ചു​ണ്ട് -ന​രി​ന​ട - ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂക്ഷമായി. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ട് കെഎ​സ്ആ​ർ​ടിസി ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്നും ച​ക്കി​ട്ട​പ്പാ​റ​യി​ലേ​ക്കു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ട്ടും ബ​സു​ക​ൾ സ​ർ​വീ​സ് പു​ന:​രാ​രം​ഭി​ക്കാ​ത്ത​തി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി . രാ​വി​ലെ എ​ട്ടോ​ടെ ഇ​തു​വ​ഴി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സ് ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ര​ണ്ട് സ്വ​കാ​ര്യ​ബ​സ് മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ യാ​ത്ര​ചെ​യ്യു​ന്ന​ത്. ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​തും സ​ർ​വ്വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തു​മാ​യ ബ​സു​ക​ളു​ടെ സ​ർ​വീ​സ് പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഈ ​റൂ​ട്ടി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.