ക​ക്ക​യം ടൂ​റി​സ​വി​ക​സ​നം: യോ​ഗം ചേ​ർ​ന്നു
Thursday, November 14, 2019 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​തൃ​കാ ഗ്രാ​മ​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ സ​ൻ സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ​യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​ക്ക​യം ടൂ​റി​സ​വി​ക​സ​നം സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യം കെ​എ​സ്ഇ​ബി ഐ​ബി​യി​ൽ ചേ​ർ​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ,വാ​ർ​ഡ് മെ​മ്പ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​രീ​ഷ് ഹ​രി​ദാ​സ്, കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻജി​നി​യ​ർ​മാ​രാ​യ ഡി.​പ​ത്മ​കു​മാ​ർ, എ.​ആ​ർ.​ബോ​സ് ലാ​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​കു​ട്ടീ​വ് എ​ൻജി​നി​യ​ർ കെ.​കെ.​വി​ശ്വ​നാ​ഥ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻജി​നിയ​ർ സി.​എ​ച്ച്. ഹ​ബി ,സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​അ​ബ്ദു​ൾ ഗ​ഫൂ​ർ, കെ.​ശി​വ​ദാ​സ​ൻ, സ​ജി കു​ഴി​വേ​ലി​ൽ, പി.​ടി.​ഹം​സ, തോ​മ​സ് പോ​ക്കാ​ട്ട്, കു​ഞ്ഞാ​ലി കോ​ട്ടോ​ല, ബി​ജു ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.