യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍
Thursday, November 14, 2019 12:38 AM IST
നാ​ദാ​പു​രം: പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം വി​ളി​ച്ച കേ​സി​ല്‍ ര​ണ്ട് യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍.​
വാ​ണി​മേ​ല്‍ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞി​പ​റ​മ്പ​ത്ത് കെ.​പി.​അ​ബ്ദു​ള്‍ റ​സാ​ഖ് (36),നെ​ല്ലി​യു​ള്ള​പ​റ​മ്പ​ത്ത് ഹ​മീ​ദ് (31) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ന്‍.​പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത്‌​ലീ​ഗ് നാ​ദാ​പു​രം മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ലെ ജാ​ഥ​യി​ല്‍ സാ​മു​ദാ​യി​ക സ്പ​ര്‍​ദ്ദ​ക്കി​ട​യാ​ക്കും വി​ധം മുദ്രാവാക്യം വി​ളി​ച്ചു എ​ന്നാ​ണ് കേ​സ്.
സം​ഭ​വ​ത്തി​ല്‍ യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ ഒ​മ്പ​ത് പേ​ര്‍​ക്കെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.