ഗ്യാ​സ് ഗോ​ഡൗ​ണി​നെ​തി​രേ സ​മ​ര പ്ര​ഖ്യാ​പ​ന​വു​മ​യി നാ​ട്ടു​കാ​ര്‍
Thursday, November 14, 2019 12:36 AM IST
വാ​ണി​മേ​ല്‍: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​പ്ര​ക്ക​ളം ഭാ​ഗ​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​ത്തു​കാ​ര്‍ സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്ത്.​സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘം ഒ​രു രാ​പ​ക​ല്‍ വ്ര​ത​മ​നു​ഷ്ഠി​ച്ചു പ​ഞ്ചാ​യ​ത്ത് കോം​മ്പൗ​ണ്ടി​ല്‍ ക​ഴി​യാ​നാ​ണ് തീ​രു​മാ​നം.
നേ​ര​ത്തെ ഗ്യാ​സ് ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍ കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ത്തു ചേ​ര്‍​ന്നു സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.​മു​സ്ലിം ലീ​ഗ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത് ഏ​റെ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ​രാ​തി​ക​ള്‍​ക്കും പ​രി​ഹാ​രം ന​ല്‍​കാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം കു​ങ്ക​ന്‍​നി​ര​വി​ല്‍ ഒ​ത്തു​കൂ​ടി​യ നൂ​റു​ക്ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.​ഗ്യാ​സ് ഗോ​ഡൗ​ണ്‍ അ​വി​ടെ നി​ന്നും മാ​റ്റു​ന്ന​ത് വ​രെ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.