പേ​രാ​മ്പ്ര-​ചാ​നി​യം​ക​ട​വ് റോ​ഡ് വി​ക​സ​നം: മ​ന്ത്രി​യു​ടെ നി​ല​പാ​ട് വ​ഞ്ച​നാ​പ​രെ​മെ​ന്ന്
Thursday, November 14, 2019 12:36 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര-​ചാ​നി​യം​ക​ട​വ് റോ​ഡ് വീ​തി കൂ​ട്ടി റീ ​ടാ​റിം​ഗ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ്വ​ഹി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​റാ​യി​ട്ടും ഇ​തു​വ​രെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന 8.5 മീ​റ്റ​ർ റോ​ഡ് 10.5 മീ​റ്റ​ർ ആ​യി വ​ർ​ധി​പ്പി​ച്ച് 8.5 മി​റ്റ​ർ ടാ​റിം​ഗ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൊ​ടു​ത്ത വാ​ഗ്ദാ​നം. ര​ണ്ടു ഭാ​ഗ​ത്തും ഒ​രോ മീ​റ്റ​ർ വി​തി​യി​ൽ ഡ്രെയി​നേ​ജ്, നി​ല​വി​ലു​ള്ള ഓ​വു​പാ​ല​ങ്ങ​ൾ പു​തു​ക്കി പ​ണി​യും എ​ന്നു​കൂ​ടി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് വേ​ണ്ടി എ​ല്ലാ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് വി​ക​സ​ന സ​മി​തി​യും ഉ​ണ്ടാ​ക്കി.​എന്നാൽ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഡ്രെ​യി​നേ​ജി​ന്‍റെ സൈ​ഡ് കോ​ൺ​ക്രീ​റ്റ് പൊ​ളി​ഞ്ഞു വീ​ണു. കൃ​ത്യ​മാ​യ എ​സ്റ്റി​മേ​റ്റ് ഇ​ല്ലാ​തെ​യു​ള്ള പ്ര​വ​ർ​ത്തി​യു​ടെ പോ​രാ​യ്മ ഓ​രോ ഘ​ട്ട​ത്തി​ലും ചെ​റു​വ​ണ്ണൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി‍​ന്‍റെ ശ്ര​ദ്ധ​യി​ൽ ബി​ജെ​പി പെ​ടു​ത്തി​യി​ട്ടു​ണ്ട് . ഒ​ന്‍​പ​ത് കി​ലോ​മീ​റ്റ​റി​ന് 24 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. ​തു​ക​യു​ടെ പ​കു​തി​പോ​ലും ചെ​ല​വ​ഴി​ച്ചി​ല്ല. മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി പാ​വ​പ്പെ​ട്ട സ്ഥ​ല​മു​ട​മ​ക​ളെ വ​ഞ്ചി​ച്ച മ​ന്ത്രി​ മാ​പ്പ് പ​റ​യ​ണ​മെ​ന്നും സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് സ്ഥ​ല​മേ​റ്റ​ടു​ത്ത​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് പ​ണി​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന​തി​നാ​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ബി​ജെ​പി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വി.​സി. ബി​നീ​ഷ്, കെ.​എം ഷി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.