പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​മ്പി​ല്‍ മാ​ലി​ന്യ വാ​ഹ​നം പി​ടി​ച്ചി​ട്ട സം​ഭ​വം: എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Thursday, November 14, 2019 12:36 AM IST
താ​മ​ര​ശേ​രി; താ​മ​ര​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​മ്പി​ല്‍ മാ​ലി​ന്യ വാ​ഹ​നം പി​ടി​ച്ചി​ട്ട സം​ഭ​വം​ത്തി​ല്‍ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ടി​വാ​രം എ​യ്ഡ് പോ​സ്റ്റി​ലെ എ​എ​സ്‌​ഐ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍ സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യം നി​റ​ച്ച വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ആ​റ് മ​ണി​ക്കൂ​റോ​ളം ഇ​തു​മൂ​ലം ടൗ​ണി​ല്‍ അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം പ​ര​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ റ​സാ​ഖ് വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി എ​എ​സ്‌​ഐ അ​ബ്ദു​റ​ഹി​മാ​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു. അ​തേ​സ​മ​യം എ​എ​സ്‌​ഐ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​രു​ന്നു. ഓ​ഫീ​സി​ലേ​യ്ക്ക് വി​ളി​ച്ചി​ട്ടും എ​ത്താ​തി​രു​ന്ന​തി​നാ​ല്‍ ഡി​വൈ​എ​സ്പി റൂ​റ​ല്‍ എ​സ്പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്.