മാ​ലി​ന്യ സം​സ്‌​ക​ര​ണം മാ​തൃ​കാ​പ​രം: കേ​ന്ദ്ര സ​ഹ​മ​ന്ത്രി
Thursday, November 14, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: മാ​ലി​ന്യ ശു​ചീ​ക​ര​ണം മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് പോ​ലെ​യാ​ണെ​ന്ന് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി​വി​ക​സ​ന, വാ​ര്‍​ത്താ​വി​നി​മ​യ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് ശം​റാ​വു ധോ​ത്രെ. അ​ത് ഭാ​വി​യി​ലേ​ക്കു​ള്ള മു​ന്‍​ക​രു​ത​ലാ​ണ്.
ഭാ​വി ത​ല​മു​റ​ക്ക് കൂ​ടെ ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​വ​ണം ശു​ചീ​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര പാ​രി​സ്ഥി​തി​ക, വ​ന, കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന വ​കു​പ്പ് ക്ലീ​ന്‍ ബീ​ച്ച് മി​ഷ​ന്‍, ജി​ല്ലാ​ഭ​ര​ണ​കൂ​ടം, സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍, എ​സ്‌​ഐ​സി​ഒ​എം, എ​ന്‍​ജി​സി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ബീ​ച്ച് ശു​ചീ​ക​ര​ണ, ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം ന​ശി​പ്പി​ക്ക​ലാ​ണ്. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​കണം. കോ​ഴി​ക്കോ​ട് ജി​ല്ല ന​ട​ത്തു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​രി​പാ​ടി​ക​ള്‍ മാ​തൃ​ക​പ​ര​മാ​ണ്. ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​രോ വ്യ​ക്തി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ല്‍​ത്തീ​ര​ത്തെ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഒ​പ്പം മ​ന്ത്രി​യും മു​ന്നി​ട്ടി​റ​ങ്ങി. ക​ട​ലോ​ര​ത്ത് പു​ന്ന​മ​ര​ത്തി​ന്റെ ചെ​ടി മ​ന്ത്രി ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ക്ലീ​ന്‍ ബീ​ച്ച് മി​ഷ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.