ക​ലാ കൈ​ര​ളി പു​ര​സ്കാ​രം സോ​മ​നാ​ഥ​ൻ കു​ട്ട​ത്തി​ന്
Thursday, November 14, 2019 12:36 AM IST
തി​രു​വ​മ്പാ​ടി : ചേ​ർ​ത്ത​ല ന​വോ​ത്ഥാ​ന സം​സ്കൃ​തി​യു​ടെ വി​ൽ​പ്പാ​ട്ടി​നു​ള്ള ക​ലാ കൈ​ര​ളി പു​ര​സ്കാ​രം സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്ഏ​റ്റു​വാ​ങ്ങി. ചേ​ർ​ത്ത​ല വു​ഡ്‌ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി​യി​ൽ നി​ന്നാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. പ​തി​നാ​യി​ര​ത്തൊ​ന്ന് രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം .

ഓ​പ്പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ര​ണ്ടാം വ​ർ​ഷ ഓ​പ്പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് 16 ന് പത്തിനും ഒ​ന്നാം വ​ർ​ഷ ഓ​പ്പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്ലാ​സ് 23ന് പത്തിനും ന​ട​ക്കു​ം.