വ​ളം വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, November 13, 2019 1:00 AM IST
തി​രു​വ​മ്പാ​ടി:​കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര ഗ്രാ​മം പ​ദ്ധ​തി​യു​ടെ വ​ളം വി​ത​ര​ണം ആ​രം​ഭി​ച്ചു. വി​ലത്ത​ക​ർ​ച്ച​യും തൊ​ഴി​ലാ​ളി ക്ഷാ​മ​വും രോ​ഗ ബാ​ധ​യും മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കേ​ര ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ടം തു​റ​ന്നു വ​ളം ചേ​ർ​ക്ക​ൽ, ത​ട​ത്തി​ൽ ച​കി​രി അ​ടു​ക്ക​ൽ, കു​മ്മാ​യം, ഡോ​ളോ​മി​റ്റ്, രാ​സ​വ​ളം, ജൈ​വ വ​ളം, മ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ്, സ​സ്യ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് 50% മു​ത​ൽ 75% വ​രെ സ​ഹാ​യം ല​ഭി​ക്കും.
തെ​ങ്ങു മു​റി​ച്ചു മാ​റ്റ​ൽ, തെ​ങ്ങി​ൻ തൈ , ​ഇ​ട​വി​ള കൃ​ഷി, പ​മ്പ്‌ സെ​റ്റ്, തെ​ങ്ങു ക​യ​റ്റ യ​ന്ത്രം എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. അ​ഞ്ചാം വാ​ർ​ഡ് വ​ളം വി​ത​ര​ണം വാ​ർ​ഡ് മെ​മ്പ​ർ കെ.എ​സ്. അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ക​ൺ​വീ​ന​ർ ജോ​സ് മു​ല്ലൂ​ർ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി.
സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​എ. സോ​മ​ൻ, സ​ണ്ണി ചെ​മ്പാ​ട്ടു, ബേ​ബി പാ​വ​ക്ക​ൽ, കൃ​ഷി അ​സി. മി​ഷേ​ൽ ജോ​ർ​ജ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.