ലൂ​മി​ന സെ​മി​നാ​ർ
Wednesday, November 13, 2019 12:59 AM IST
തി​രു​വ​മ്പാ​ടി:​ താ​മ​ര​ശേ​രി രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി മേ​ഖ​ല​യി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സിൽ പ​ഠി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ലൂ​മി​ന സെ​മി​നാ​ർ തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ലി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.
ഫാ.ശാ​ന്തി പു​തു​ശേരി 'കൗ​മാ​ര മ​നഃ​ശാ​സ്ത്രം പ്ര​ശ്ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെടു​ത്തു. ഫാ. ​ചാ​ക്കോ കോ​താ​നി​ക്ക​ൽ, കു​ര്യ​ൻ മ​ല​പ്ര​വ​നാ​ൽ, സി​സ്റ്റ​ർ ബ്ലെ​സി സി​എം​സി എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. പു​ല്ലൂ​രാം​പാ​റ, ആ​ന​ക്കാം​പൊ​യി​ൽ, ക​രി​മ്പ്, മു​ത്ത​പ്പ​ൻ​പു​ഴ, പൂ​വാ​റ​ൻ​തോ​ട്, കു​ളി​രാ​മു​ട്ടി, മ​ഞ്ഞ​ക്ക​ട​വ്, മു​ക്കം, ക​ല്ലു​രു​ട്ടി, ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 290 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.