സി​പി​എ​ം മാ​വോ​യി​സ്റ്റ് റി​ക്രൂ​ട്ട്മെന്‍റ് ഏ​ജ​ന്‍​സിയായെന്ന് ജോ​ണി നെ​ല്ലൂ​ര്‍
Wednesday, November 13, 2019 12:59 AM IST
പേ​രാ​മ്പ്ര : അ​ട്ട​പ്പാ​ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന​ത് വാ​ള​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​ണി നെ​ല്ലൂ​ര്‍ . പാ​ർ​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​സം​ഗ​മം പേ​രാ​മ്പ്ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ദ്രോ​ഹ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ഏ​ജ​ന്‍​സി​യാ​യി സി​പി​എം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് കോ​ഴി​ക്കോ​ട് ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​മോ​ഹ​ന​ന്‍ പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​ന്‍ വ​ര്‍​ക്കി, സി. ​വീ​രാ​ന്‍ കു​ട്ടി, പ്ര​ദീ​പ് ചോ​മ്പാ​ല, യൂ​സ​ഫ് പ​ള്ളി​യ​ത്ത്, ന​വീ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ , എ​ന്‍. സി​ഗി​ല്‍​ലാ​ല്‍ , വി​ജ​യ​ന്‍ കൊ​ല്ല​മ്പ​ത്ത്, തോ​മ​സ് പോ​ക്കാ​ട്ട് , രാ​ജ​ന്‍ അ​രു​ന്ധ​തി, ഒ.​ടി. രാ​ജ​ന്‍ , എ.​കെ. സു​രേ​ഷ്, ച​ക്ര​പാ​ണി കു​റ്റ്യാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.