സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ പ​ട്ടി​ക​ജാ​തി​ക്കാ​രെ വ​ഞ്ചി​ച്ച​താ​യി പ​രാ​തി
Wednesday, November 13, 2019 12:59 AM IST
പേ​രാ​മ്പ്ര : 2016 മു​ത​ല്‍ തി​രു​വ​ള്ളൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി പണംത​ട്ടി​യെ​ടു​ത്ത് വ​ഞ്ചി​ച്ച​താ​യി നി​ക്ഷേ​പ​ക​ര്‍ വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
50 -ഇ​നം തൊ​ഴി​ല്‍ ശാ​ഖ​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഞ​ങ്ങ​ളെ​ക്കൊ​ണ്ട് നി​ത്യ പി​രി​വ്, ലേ​ല​ക്കു​റി, ബി.​ആ​ര്‍.​അം​ബേ​ദ്ക്ക​ര്‍ ട്ര​സ്റ്റ് സു​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കാ​ന്‍ വേ​ണ്ടി 5000 രൂ​പ മു​ത​ല്‍ ല​ക്ഷം രൂ​പ വ​രെ (ഓ​ഹ​രി​യാ​യി ) പ​ല​രി​ല്‍ നി​ന്നും വാ​ങ്ങി​ച്ചു.
ഇവർക്ക് ഉ​റ​പ്പി​നാ​യി യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി. ഒന്നര മാ​സ​മാ​യ​പ്പോ​ള്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങാ​ന്‍ വേ​ണ്ടി എ​ന്നു പ​റ​ഞ്ഞു തു​റ​യൂ​രി​ല്‍ എ​ടു​ത്ത നാ​ല​ഞ്ച് വാ​ട​ക​മു​റി​ക​ള്‍ ആ​രും അ​റി​യാ​തെ ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു​ന​ല്‍​കി. കെ​ട്ട്താ​ലി പ​ണ​യം വച്ചും കു​ടു​ംബ​ശ്രീ ക ​ളി​ല്‍ നി​ന്നും മ​റ്റും വായ്പ എ​ടു​ത്തും മ​റ്റു​മാ​ണ് പാ​വ​പ്പെ​ട്ട​വ​രാ​യ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ള്‍ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​വാ​ഗ്ദാ​ന​ത്തി​ല്‍ അ​ക​പ്പെ​ട്ട​ത്.​
വ​ട​ക​ര റൂ​റ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട്, ഓം​ബു​ഡ്‌​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി നൽകി.
തു​ട​ര്‍​ന്നു സം​സ്ഥാ​ന മ​ന്ത്രി, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കിയെങ്കിലും ന​ട​പ​ടി​ എ​ടു​ത്തി​ല്ല.​ മാത്രമല്ല പരാതി നൽകി യവരെ ഭീ​ഷ​ണി​പ്പെടുത്തു ന്നതായും ആ​ക്‌ഷന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സി.​കെ.​രാ​മ​ന്‍ ( പ്ര​സി​ഡ​ന്‍റ്), മ​ലോ​ല്‍​മീ​ത്ത​ല്‍ ബാ​ബു ( സെ​ക്ര​ട്ട​റി), എം.​കെ.​സു​രേ​ന്ദ്ര​ന്‍ (തു​റ​യൂ​ര്‍), എം.​എം.​അ​ബ്ദു​ള്‍ സ​ലാം, ഷൈ​നേ​ഷ് കു​ലു​പ്പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.