മു​ക്കാ​ളി​യി​ല്‍ വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി
Wednesday, November 13, 2019 12:57 AM IST
വ​ട​ക​ര: അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ക്കാ​ളി​യി​ല്‍ വ്യാ​ജ ബോം​ബ് ക​ണ്ടെ​ത്തി. കൊ​ള​രാ​ട് തെ​രു ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ ജ​യ​കു​മാ​റി​ന്‍റെ പു​തി​യ വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് അ​തി​രു കെ​ട്ടു​മ്പോ​ഴാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ക​വ​റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്.
ഒ​റ്റ​നോ​ട്ട​ത്തി​ല്‍ സ്റ്റീ​ല്‍ ബോം​ബാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ചോ​മ്പാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ബോം​ബ് ക്സ​റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പ​രി​ശോ​ധ​ന​ ന​ട​ത്തി. പി​ന്നീ​ട് നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് വ്യാ​ജ ബോം​ബാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. പൂ​ഴി നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സി​റ്റിം​ഗ് ഇ​ന്ന്

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷല്‍ അം​ഗം പി.​മോ​ഹ​ന​ദാ​സ് ഇ​ന്ന് രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ്ഹൗ​സി​ല്‍ സി​റ്റിം​ഗ് ന​ട​ത്തും.