നോ​ർ​ത്ത് കാ​ര​ശേ​രി - കൂ​ട​ര​ഞ്ഞി റോ​ഡ് തു​റ​ന്നു
Wednesday, November 13, 2019 12:57 AM IST
മു​ക്കം: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ലാ​ഭ​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നോ​ർ​ത്ത് കാ​ര​ശേരി - കൂ​ട​ര​ഞ്ഞി റോ​ഡ് തു​റ​ന്നു. ക​രാ​റു​കാ​ര​നും തൊ​ഴി​ലാ​ളി​ക​ളു​മെ​ത്തി ന​ടു​റോ​ഡി​ൽ കൂ​ട്ടി​യി​ട്ട ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​ത തടസം മാറ്റിയത്.
അ​ധി​കൃ​ത​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് 20 ദി​വ​സ​മാ​യി റോ​ഡി​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു.
കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ര​ശേരി ജ​ംഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്തി റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.
എ​ന്നാ​ൽ, ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​തെ താ​ത്കാ​ലി​ക പ​രി​ഹാ​ര​മെ​ന്നോ​ണം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.